വാഹനാപകടത്തിൽ മരിച്ച സുഹൃത്തിനെ അവസാനമായി കണ്ട് ബൈക്കിൽ മടങ്ങിയ 48കാരൻ ചെക്ക് പോസ്റ്റിൽ തലയിടിച്ച് മരിച്ചു

Published : Jul 24, 2026, 01:30 PM IST
accident death idukki

Synopsis

വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് രാത്രി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടം.

കോതമംഗലം: ഇടുക്കി സ്വദേശിയായ യുവാവ് തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തലയിടിച്ച് മരിച്ചു. കഞ്ഞിക്കുഴി ആൽപ്പാറ വഴേപ്പറമ്പിൽ മോൻസി ജോർജ് (48) ആണ് മരിച്ചത്. വാഹനാപകടത്തിൽ മരിച്ച സുഹൃത്തിന് അന്തിമോപചാരം അർപ്പിച്ച് രാത്രി ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടം. ബുധനാഴ്ച രാത്രി 11.40ഓടെ തട്ടേക്കാട് ചെക്ക് പോസ്റ്റിലെ ക്രോസ് ബാറിൽ തല ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ മോൻസിയെ രക്തം വാർന്ന നിലയിലായിരുന്നു കണ്ടെത്തിയത്.കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ചേലച്ചുവടിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു. പരേതരായ ജോർജും ലീലാമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ഗ്രേസി, ബിൻസി. സംസ്കാരം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

16 ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ ആശുപത്രിയില്‍ അപരിചിതയായ സ്ത്രീയെ ഏല്‍പിച്ച് യുവതി മുങ്ങി; അന്വേഷണം
സെന്‍സസ് എടുക്കാനെന്ന വ്യാജേനെയെത്തിയ യുവതി, വയോധികയുടെ മാല കവര്‍ന്നു, വിഗ് ഊരി വീണതോടെ ആളെ കണ്ട് ഞെട്ടൽ, പിടിവീണു