'മര്‍ജാൻ' ബസിൽ തട്ടമിട്ട 2 സ്ത്രീകൾ, തിക്കിലും തിരക്കിലും ചെയ്തത് ബസിലെ ക്യാമറയിൽ പതിഞ്ഞു, തിരൂരിൽ പട്ടാപ്പകൽ കുട്ടിയുടെ മാലപൊട്ടിച്ചു

Published : Feb 19, 2026, 09:51 AM IST
Gold chain snatching

Synopsis

തട്ടമിട്ട് രണ്ടു സ്ത്രീകൾ തിക്കും തിരക്കും മുതലാക്കി തന്ത്രപരമായി കുഞ്ഞിന്‍റെ കഴുത്തിൽ നിന്ന് മാല മോഷ്ടിക്കുന്നത് ബസിനുള്ളിലെ ക്യാമറയിൽ പതിഞ്ഞു. ബസിൽ കയറാനുള്ള ശ്രമത്തിനിടെയാണ് ആരും കാണാതെ ഇരുവരും ചേർന്ന് മോഷണം നടത്തിയത്.

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ ബസിനുള്ളിൽ പട്ടാപ്പകൽ മോഷണം. ബസിൽ കയറുന്നതിനിടെ കുട്ടിയുടെ

സ്വര്‍ണ മാല രണ്ട് സ്ത്രീകൾ തന്ത്രപരമായി മോഷ്ടിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ തൃശൂർ ബസ്റ്റാന്‍റിലാണ് മോ.ണം നടന്നത്. മോഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ താനൂര്‍ പൊലീസ് കേസെടുത്ത് പ്രതികളെ കണ്ടെത്താനായി അന്വേഷണം തുടങ്ങി. വൈരംകോട് വേലയ്ക്കു പോവുകയായിരുന്ന കുടുംബത്തിനൊപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ അര പവനോളം വരുന്ന മാലയാണ് തട്ടമിട്ട രണ്ട് സ്ത്രീകൾ ചേർന്ന് മോഷ്ടിച്ചത്.

വൈരംകോട് വേല കാണാനായി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു കുടുംബം. തിരൂർ ബസ്സ്റ്റാന്‍റിൽ നിന്നും 'മര്‍ജാൻ' എന്ന ബസിൽ ആണ് ഇവർ കയറിയത്. ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. പിന്നാലെ ക്ഷേത്രത്തിൽ തെരച്ചിൽ നടത്തി. ക്ഷേത്ര പരിസരത്തെ സിസിടിവികൾ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമായില്ല. തുടർന്ന് കുടുംബം ബസ് ജീവനക്കാരെ ബന്ധപ്പെട്ടു. ജീവനക്കാർ ബസിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പട്ടാപ്പകൽ നടന്ന മോഷണം പുറത്തായത്.

തട്ടമിട്ട് രണ്ടു സ്ത്രീകൾ തിക്കും തിരക്കും മുതലാക്കി തന്ത്രപരമായി കുഞ്ഞിന്‍റെ കഴുത്തിൽ നിന്ന് മാല മോഷ്ടിക്കുന്നത് ബസിനുള്ളിലെ ക്യാമറയിൽ പതിഞ്ഞു. ബസിൽ കയറാനുള്ള ശ്രമത്തിനിടെയാണ് ആരും കാണാതെ ഇരുവരും ചേർന്ന് മോഷണം നടത്തിയത്. ദൃശ്യങ്ങൾ സഹിതം കുടുംബം താനൂര്‍ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിക്കും തിരക്കമുള്ള ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെ ചുറ്റപ്പറ്റിയാണ് അന്വേഷണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോ തട്ടിയതിന്റെ ചികിത്സാ ചെലവ് നൽകാൻ വിളിച്ചുവരുത്തി, നെഞ്ചിൽ കത്തി കുത്തിയിറക്കി, പ്രതിക്ക് 6 വർഷം തടവ് ശിക്ഷ
ലോറിയെ ഓവ‍‍ർടേക്ക് ചെയ്യുന്നതിനിടെ കുട്ടിയിടി, ലോറിക്കടിയിലേക്ക് വീണ എൻജിനിയറിംഗ് വിദ്യാ‍ർത്ഥിക്ക് ദാരുണാന്ത്യം