സി സി ടിവിയും ഫോൺ ലൊക്കേഷനും തുമ്പായി, കയറിയത് വീടിന്റെ പിറകുവശത്തെ വാതിലിലൂടെ; കരുവാരകുണ്ട് മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ

Published : May 04, 2026, 03:52 PM IST
Theft

Synopsis

മലപ്പുറത്ത് വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് കരുവാരകുണ്ട് സ്വദേശിയായ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് മോഷ്ടിച്ച ഫോൺ പൊലീസ് കണ്ടെടുത്തു.

മലപ്പുറം: വീട്ടില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീനാണ് (47) അറസ്റ്റിലായത്. കഴിഞ്ഞ 30ന് ചെമ്മാണിയോട് പാതിരക്കുളത്ത് വീട്ടില്‍ രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയത്. വീടിന്റെ പിറകുവശത്തെ വാതിലിലൂടെ അകത്തുകടന്നാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയത്. വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങളും കളവുപോയ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായ ത്തോടുകൂടി കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്നും കളവു പോയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ എ.സി. മനോജ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, പാണ്ടിക്കാട് സബ് ഇന്‍സ്‌പെക്ടര്‍ മന്‍സൂര്‍, എ.എസ്.ഐ ഫക്രുദീന്‍ അലി, കെ. വി നോദ്, എസ്.സി.പി.ഒമാരായ വി പിന്‍ ചന്ദ്രന്‍, മുഹമ്മദ് സുഹൈ ല്‍, സി.പി.ഒമാരായ ഷിജു എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
വി​ഴി​ഞ്ഞ​ത്തെ ആ​ദ്യ ഷി​പ്പ് ടു ​ഷി​പ്പ് ബ​ങ്ക​റിം​ഗ് വി​ജ​യ​ക​രം;1,20,000 ലി​റ്റ​ർ ഇ​ന്ധ​നം വിദേശകപ്പലിൽ നിറച്ചു