സ്കൂൾ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്ന തെരുവുനായകൾ; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

Published : Sep 07, 2022, 09:39 PM ISTUpdated : Sep 07, 2022, 11:42 PM IST
സ്കൂൾ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്ന തെരുവുനായകൾ; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

Synopsis

സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിക്ക് പിന്നാലെ മൂന്ന് നായ്ക്കൾ ഓടിയടുക്കുകയായിരുന്നു. തിരിഞ്ഞോടിയ കുട്ടി തലനാരിഴക്കാണ് നായകളുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. 

മലപ്പുറം : മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവുനായകൾ പാഞ്ഞടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പുഴക്കാട്ടിരി കരുവാടിക്കുളമ്പിൽ നാല് ദിവസം മുമ്പ് സംഭവം നടന്നത്. സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടിക്ക് പിന്നാലെ മൂന്ന് നായ്ക്കൾ ഓടിയടുക്കുകയായിരുന്നു. തിരിഞ്ഞോടിയ കുട്ടി തലനാരിഴക്കാണ് നായകളുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. 

സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശ്ശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്.

തിരുവനന്തപുരം കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികൾക്കും, ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് ആദ്യം കടിയേറ്റത്. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളജ്, നെയ്യാറ്റിൻകര ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. 

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നു; ഇന്ന് പതിനൊന്ന് പേർക്ക് കടിയേറ്റു

ഇടുക്കിയിൽ ഉപ്പുതറക്കടുത്ത് കണ്ണമ്പടി കിഴുകാനത്ത് ഇന്ന് അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി പി എസ് കലായിൽ, രമണി പതാലിൽ, രാഗിണി ചന്ദ്രൻ, എന്നിവർക്കാണ് പരിക്കേറ്റത്. സുഹൃത്തിൻറെ വീട്ടിലേക്ക് പോകുമ്പോഴാണ് രാഹുലിനെ നായ ആക്രമിച്ചത്. വീട്ടിൽ വച്ചാണ് രാഗിണി ചന്ദ്രനും ഗോവിന്ദനും കടിയേറ്റത്. വീട്ടിൽ നിന്നും കടയിലേക്ക് പോകും വഴിയാണ് അശ്വതിക്ക് കടിയേറ്റത്. എല്ലാവരേയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സയും വാക്സീനും നൽകി. 

തൃശ്ശൂർ അഞ്ചേരി സ്കൂളിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്. ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ഒരു ബംഗാൾ സ്വദേശിയേയുമാണ് നായ ആക്രമിച്ചത്. സന്തോഷിൻ്റെ കണങ്കാലിലാണ് നായ കടിച്ചത്. ഇരുവരേയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നൽകണം: മന്ത്രി വി ശിവൻകുട്ടി
ബൈസണ്‍ വാലിക്ക് സമീപം വാഹനാപകടം; വിനോദ സഞ്ചാരികളുടെ മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്