നിർത്തിയിട്ട കാറിൽ ചാക്കിൽ സൂക്ഷിച്ച 40 ലക്ഷം കവ‍ര്‍ന്നത് ബൈക്കിലെത്തിയ രണ്ട് പേര്‍, സിസിടിവി ദൃശ്യങ്ങൾ 

Published : Mar 23, 2025, 08:29 AM IST
നിർത്തിയിട്ട കാറിൽ ചാക്കിൽ സൂക്ഷിച്ച 40 ലക്ഷം കവ‍ര്‍ന്നത് ബൈക്കിലെത്തിയ രണ്ട് പേര്‍, സിസിടിവി ദൃശ്യങ്ങൾ 

Synopsis

മോഷണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മോഷണം നടന്നത്. 

കോഴിക്കോട്: നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയിൽ. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മോഷണം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു പരാതി. ആനക്കുഴിക്കര സ്വദേശി റഹീസാണ് പരാതി നൽകിയത്. ചാക്കില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാറിന്‍റെ ഗ്ലാസ് തകര്‍ത്താണ് പണമെടുത്തത്. പ്രതികൾ എന്ന് കരുതുന്ന രണ്ട് പേരെ മെഡിക്കൽ കോളേജ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.  

ബാറിലെ സെക്യുരിറ്റിയുമായി ത‍‍‍ര്‍ക്കം; സിഐടിയു തൊഴിലാളിയായ യുവാവിനെ കുത്തിക്കൊന്നു

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം പിഴയും
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്