സിഐടിയു തൊഴിലാളിയാണ് സുധീഷ്. ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തു.  

കൊല്ലം: ചടയമംഗലത്ത് ബാറിന് മുന്നിലെ ത‍ർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. സിഐടിയു തൊഴിലാളിയായ ചടയമംഗലം കലയം സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിഐടിയു തൊഴിലാളിയാണ് സുധീഷ്. ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തു. 

'എല്ലാം തകർത്തു കളഞ്ഞില്ലേ', പൊട്ടിക്കരഞ്ഞ് റഹീം; അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ

YouTube video player