രണ്ട് വർഷം മാത്രം പഴക്കമുള്ള അങ്കണവാടി കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നു, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Jun 13, 2022, 11:52 PM IST
 രണ്ട് വർഷം മാത്രം പഴക്കമുള്ള അങ്കണവാടി കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നു, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

നെടുങ്കണ്ടത്ത് അങ്കണവാടി കെട്ടിടത്തിൻറ സീലിംഗ് തകര്‍ന്ന് വീണു. കുട്ടികള്‍ മറ്റൊരു മുറിയിലായിരുന്നതിനാൽ അപകടം ഒഴിവായി.

ഇടുക്കി: നെടുങ്കണ്ടത്ത് അങ്കണവാടി കെട്ടിടത്തിൻറ സീലിംഗ് തകര്‍ന്ന് വീണു. കുട്ടികള്‍ മറ്റൊരു മുറിയിലായിരുന്നതിനാൽ അപകടം ഒഴിവായി. രണ്ട് വര്‍ഷം  മുന്‍പ് നിര്‍മ്മിച്ച കെട്ടിടത്തിൻറെ സീലിംഗാണ് തകര്‍ന്നത്. നെടുങ്കണ്ടം പഞ്ചായത്തിലെ  കുഞ്ഞൻ കോളനി അങ്കണവാടിയിലാണ് സംഭവം. കുട്ടികളുടെ കളിക്കാൻ  ഉപയോഗിക്കുന്ന മുറിയുടെ മേൽക്കൂരയിലെ പിവിസി ഷീറ്റു കൊണ്ടുള്ള  സീലിംഗാണ് തകര്‍ന്നത്.  

സീലിംഗ് തകര്‍ന്നു വീഴുമ്പോൾ കുട്ടികൾ തൊട്ടുത്ത പഠന മുറിയിലായിരുന്നു. മുറിയിൽ നിന്നും ശബ്ദം കേട്ട് ജീവനക്കാരിയെത്തി നോക്കുമ്പാഴായിരുന്നു സംഭവം.  കളികൾക്കായി കുട്ടികളെ കൊണ്ടുവരാന്‍ തുടങ്ങുന്നതിന്  മുന്‍പാണ് അപകടം നടന്നത്. ഈ മുറിക്കുള്ളിലാണ് ശുചിമുറിയും ക്രമീകരിച്ചിരിക്കുന്നത്. കുറച്ചു നാൾ മുന്‍പ് മുറിയുടെ ഒരു ഭാഗത്തെ സീലിംഗ്  ഷീറ്റുകൾ തകര്‍ന്നിരുന്നു. 

ബാക്കി ഭാഗവും തകർന്നു വീഴാൻ സാധ്യതയുണ്ടെന്ന് അങ്കണവാടി ജീവനക്കാർ പഞ്ചായത്തിനും ഐസിഡിഎസിനും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയൊന്നുമെടുത്തില്ല. എന്നിട്ടും പഞ്ചാത്തിലെ അസിസ്റ്റൻറ് എൻജിനീയർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകി.   

Read more: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ എൽഡിഎഫ് കൺവീനർ തന്നെ തല്ലുമോ?: രാഹുൽ മാങ്കൂട്ടത്തിൽ

രണ്ട് വര്‍ഷം മുന്‍പ് 14 ലക്ഷം രൂപാ മുടക്കിയാണ് സാക്ഷാരതാ മിഷന്‍ കെട്ടിടത്തിൻറെ മുകളിൽ അങ്കണവാടിക്കായി മുറികൾ പണിതത്. നിർമ്മാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം സംബന്ധിച്ച് ഐസിഡിഎസ്അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ച സ്ത്രീകൾ പിടിയിൽ. ചെമ്മരുത്തി പനയറ ക്ഷേത്രത്തിന് സമീപം മണികണ്ട വിലാസത്തിൽ ജയകുമാരി. (50), കൊല്ലം പനയം പെരുമണ്‍ എഞ്ചിനീയറിങ് കാളേജിന് സമീപം സുജഭവനില്‍ അശ്വതി (36) എന്നിവരെയാണ് കല്ലമ്പലത്തെ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോർപ്പിൽ മുക്ക് പണ്ടം പണയം വെക്കാൻ ശ്രമിക്കവേ പിടികൂടിയത്. 

ഇക്കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെയാണ് പ്രതികൾ കല്ലമ്പലത്തെ മുത്തൂറ്റ് ഫിന്‍കോര്‍പിൽ എത്തിയത്. സ്വര്‍ണമെന്ന് പറഞ്ഞ് 113 ഗ്രാം മുക്കുപണ്ടം പണയം വയ്ക്കാന്‍ നൽകുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഇവർ നൽകിയ സ്വർണ്ണം പരിശോധിച്ച മാനേജർ ഇവ മുക്കുപണ്ടമാണെന്ന് മനസ്സിലാക്കി ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട, രണ്ട് യാത്രക്കാരിൽ നിന്ന് ഒരു കോടിയുടെ സ്വർണം പിടികൂടി

തുടർന്ന് കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുന്‍പും പ്രതികള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പുറമെ മറ്റ് സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടായെന്ന് കല്ലമ്പലം പൊലീസ് അന്വേഷിച്ചുവരികയാണ്. കല്ലമ്പലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫറോസ്.ഐ, എസ് ഐ മാരായ ശ്രീലാല്‍ ചന്ദ്രശേഖരന്‍,സനല്‍ കുമാര്‍, എ.എസ്.ഐ സുനില്‍കുമാര്‍, എസ്സ് സി പി ഓ മാരായ ഹരിമാന്‍.ആര്‍, റീജ, ധന്യ, സി പി ഓ മാരായ ഉണ്ണികൃഷ്ണന്‍, കവിത എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം