ചേര്‍ത്തലയില്‍ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാലപൊട്ടിച്ചു

Published : May 17, 2020, 08:46 PM IST
ചേര്‍ത്തലയില്‍ ബൈക്കിലെത്തിയ സംഘം  വീട്ടമ്മയുടെ മാലപൊട്ടിച്ചു

Synopsis

ബൈക്കിലെത്തി  വീട്ടമ്മയുടെ മാലപൊട്ടിച്ചു. ചേർത്തല നഗരസഭ 12-ാം വാർഡിൽ ജ്യോതിസ് ഭവനിൽ മണിയുടെ ഭാര്യ അർച്ചനയുടെ കഴുത്തിൽ കിടന്ന രണ്ടരപ്പവന്റെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നു കളഞ്ഞത്.   

ചേർത്തല: ബൈക്കിലെത്തി  വീട്ടമ്മയുടെ മാലപൊട്ടിച്ചു. ചേർത്തല നഗരസഭ 12-ാം വാർഡിൽ ജ്യോതിസ് ഭവനിൽ മണിയുടെ ഭാര്യ അർച്ചനയുടെ കഴുത്തിൽ കിടന്ന രണ്ടരപ്പവന്റെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നു കളഞ്ഞത്. 

ഇന്ന് രാവിലെ 6:30 ഓടെ കാളികുളം കവലയ്ക്ക് സമീപമായിരുന്നു സംഭവം. പാല് വാങ്ങാനായി പോയ അർച്ചനയുടെ സമീപം വഴി ചോദിച്ച് ബൈക്കിലെത്തിയ രണ്ടു പേരിൽ പുറകിലിരുന്നയാളാണ് മാലപൊട്ടിച്ചത്. അർച്ചനയുടെ കഴുത്തിന് പരിക്കുകളും പറ്റി. ചേർത്തല പൊലീസിൽ പരാതി നൽകി.

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു