കനത്ത മഴയ്ക്കിടെ വീടിന്‍റെ മുറ്റത്ത് വച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Published : May 17, 2020, 08:16 PM IST
കനത്ത മഴയ്ക്കിടെ വീടിന്‍റെ മുറ്റത്ത് വച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

Synopsis

 പ്രദേശത്ത് ഉണ്ടായ ശക്തമായ മഴയ്ക്കിടെ വീടിന് മുറ്റത്ത് വച്ചാണ് ജോഫിന് മിന്നലേറ്റത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മുക്കത്തിനടുത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. തോട്ടുമുക്കം പനമ്പിലാവിൽ വാകാനി പുഴ ജോസിന്റെ മകൻ  ജോഫിൻ ജോസ് (24) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്ത് ഉണ്ടായ ശക്തമായ മഴയ്ക്കിടെ വീടിന് മുറ്റത്ത് വച്ചാണ് ജോഫിന് മിന്നലേറ്റത്.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാളെ ഉച്ചകഴിഞ്ഞ് പനംപ്ലാവ് സെന്റ് മേരീസ് പള്ളിയിൽ. മാതാവ്: ഫിലോമിന തിരുവമ്പാടി കൂറുമുള്ളിൽ കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ  (എംഎസ്എം ഐ - ബെൽത്തങ്ങാടി), ജോസ്ന ജോസ്.

മലയോര മേഖലകളായ മുക്കം കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി, താമരശ്ശേരി, കോടഞ്ചേരി, കൂടരഞ്ഞി, ഓമശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത ഇടിയും മഴയും മിന്നലും ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിൽ മരം കടപുഴകി വീണു. കാരശ്ശേരി കുമാരനല്ലൂർ മിന്നലേറ്റ് തെങ്ങിന് കേടുപാടുകൾ സംഭവിച്ചു പല സ്ഥലങ്ങളിലും വൈദ്യുതി നിലച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

 

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു