ബൈക്കില്‍ സംസാരിച്ച് രണ്ട് പേര്‍, പെട്ടന്ന് മാലപൊട്ടിച്ചു; വയോധികയുടെ മാല കവർന്ന് മോഷ്ടാക്കള്‍

Published : Jan 26, 2023, 10:25 PM IST
ബൈക്കില്‍ സംസാരിച്ച് രണ്ട് പേര്‍, പെട്ടന്ന് മാലപൊട്ടിച്ചു; വയോധികയുടെ മാല കവർന്ന് മോഷ്ടാക്കള്‍

Synopsis

പിടിവലിക്കിടയിൽ രണ്ടര പവനോളം തൂക്കമുള്ള മാല രണ്ടായി പൊട്ടുകയും ഇതിന്‍റെ ഒരു ഭാഗവും കൊണ്ട് മോഷ്ടാക്കൾ കടക്കുകയായിരുന്നു. 

തിരുവനന്തപുരം: കാട്ടാക്കടയില്‍ വയോധികയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഘം. കാട്ടാക്കടയിൽ നിന്നും പാറശാലയിൽ ഉള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികയുടെ മാലയാണ് ബൈക്കിലെത്തിയ ആൾ പിടിച്ചു പറിച്ചത്. പൊട്ടിയ മാലയുടെ പകുതിയോളം കള്ളൻ കൊണ്ട് പോയി. കുന്താണി സ്വദേശിനിയും വയോധികയുമായ ഗീതയുടെ മാലയാണ് മോഷ്ടാക്കള്‍ കവർന്നത്. 

കിള്ളിയിൽ നിന്നും ബസ് കയറാനായി രാവിലെ ആറു മണിയോടെ ഗീത നടന്നു വരുമ്പോഴാണ് സംഭവം. ഈ സമയം വഴിയിൽ രണ്ട് പേർ ബൈക്ക് നിർത്തി സംസാരിച്ചു നിക്കുന്നുണ്ടായിരുന്നു എന്നും ഇവരുടെ സമീപത്ത് കൂടെ കടന്നു പോകുന്ന സമയം ഞൊടിയിടയിൽ ഇവർ ഗീതയെ തള്ളി നിലത്തിടുകയും കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയും ചെയ്തു എന്നാണ് ഗീത പറയുന്നത്. പക്ഷേ ഗീത പൊട്ടിയ മാലയിൽ നിന്ന് പിടി വിട്ടില്ല. പിടിവലിക്കിടയിൽ രണ്ടര പവനോളം തൂക്കമുള്ള മാല രണ്ടായി പൊട്ടുകയും ഇതിന്‍റെ ഒരു ഭാഗവും കൊണ്ട് മോഷ്ടാക്കൾ കടക്കുകയായിരുന്നു. 

കള്ളന്മാരുടെ ആക്രമണം ഉണ്ടായപ്പോൾ   പ്രതിരോധിക്കുന്നതിനിടെ നിലവിളിച്ചു ബഹളം ഉണ്ടാക്കിയെങ്കിലും ഈ സമയം ഇതുവഴി കടന്നു പോയി വാഹനങ്ങൾ ഒന്നും തന്നെ നിറുത്തിയില്ലെന്ന് ഗീത പറഞ്ഞു. സംഭവം നടന്ന ഉടനെ ഗീത കാട്ടാക്കട പൊലീസിൽ വിവരം അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ പരാതിയും നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Read More : വ്യാജ ഹോളോഗ്രാം, 70 ലിറ്റർ വ്യാജ മദ്യം, 7500 ലധികം കുപ്പി; വീട് വ്യാജ മദ്യ നിർമാണ യൂണിറ്റാക്കി സംഘം, അറസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്