സ്കൂട്ടറിനെ ഓവര്‍ടേക് ചെയ്യാന്‍ ശ്രമം; ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published : Jan 26, 2023, 07:04 PM IST
സ്കൂട്ടറിനെ ഓവര്‍ടേക് ചെയ്യാന്‍ ശ്രമം; ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Synopsis

രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കുമ്പോൾ  സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. 

ചാരുംമൂട്: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. നൂറനാട് പണയിൽ രാഹുൽ ഭവനത്തിൽ വി.വി. രവിന്ദ്രൻ (61) ആണ് മരിച്ചത്. ബുധൻ വൈകിട്ട് 4.30 നോടെ നൂറനാട് കാവുമ്പാട് സ്കൂളിന് മുന്നിൽ വെച്ചച്ച് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചായിരുന്നു അപകടം.   രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കുമ്പോൾ  സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൻ തെറിച്ചു വീണ രവീന്ദ്രന്‍റെ കാലിൽ കൂടി ബസ് കയറിയിറങ്ങി.  അപകടം നടന്ന ഉടൻ തന്നെ രവീന്ദ്രനെ കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കുശലകുമാരി, മക്കൾ: രാഹുൽ, നയന. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More : കൂട്ടുകാരൊപ്പം ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
 

PREV
Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ