ആയിഷയും കുട്ടിയും സ്വകാര്യ ബസിൽ യാത്ര ചെയ്യവേ പിന്നിലെത്തിയ സ്ത്രീ, കൈവച്ചത് കുട്ടിയുടെ കഴുത്തിൽ; ശേഷം മാല കാണാനില്ല, അന്വേഷണം

Published : Oct 25, 2025, 12:04 AM ISTUpdated : Oct 27, 2025, 07:42 PM IST
chain snatching bus

Synopsis

മണ്ണാർക്കാട് നിന്ന് തിരുവിഴാംകുന്നിലേക്കുള്ള ബസിൽ വച്ചാണ് കുട്ടിയുടെ മാല മോഷണം പോയത്. പള്ളിക്കുറുപ്പ് സ്വദേശിനി ആയിഷയുടെ കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്വകാര്യ ബസിലുണ്ടായ മാല മോഷണത്തിലെ പ്രതിയെ കണ്ടെത്താനായില്ല. കുട്ടിയും മാതാവും ബസിൽ യാത്ര ചെയ്യുന്നതും സമീപത്ത് നിൽക്കുന്ന സ്ത്രീ, കുട്ടിയുടെ കഴുത്തിൽ കൈവയ്ക്കുന്ന ദൃശ്യങ്ങളും സി സി ടി വിയിലുണ്ട്. ഈ മാസം 11 നാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് നിന്ന് തിരുവിഴാംകുന്നിലേക്കുള്ള ബസിൽ വച്ചാണ് കുട്ടിയുടെ മാല മോഷണം പോയത്. പള്ളിക്കുറുപ്പ് സ്വദേശിനി ആയിഷയുടെ കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്. മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയും മാതാവും ബസിൽ യാത്ര ചെയ്യവേ കുട്ടിയുടെ കഴുത്തിൽ കൈവയ്ക്കുന്ന സ്ത്രീയുടെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

തിരുവനന്തപുരത്തും മാല മോഷണം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി എന്നതാണ്. പൂന്തുറ പള്ളിത്തുറ സ്വദേശി സുനീർ, കല്ലടിമുഖം സ്വദേശി സെയ്ദ് അലി എന്നിവരെയാണ് ഫോർട്ട്‌ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വന്ന മലയിൻകീഴ് സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ മാലയാണ് ഇവർ കവർന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ യുവതിയുടെ പിന്നാലെ വന്ന മോഷ്ടാക്കൾ കുഞ്ഞിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി ഫോർട്ട് പൊലീസിൽ പരാതി നൽകി. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. പല പിടിച്ചുപറി കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

സ്വർണമെന്ന് കരുതി 86 കാരിയിൽ നിന്ന് പിടിച്ചുപറിച്ചത് മുക്കുപണ്ടം

അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവിനെയും പെണ്‍സുഹൃത്തിനെയും മണിക്കൂറുകൾക്കകം അരൂർ പൊലീസ് പിടികൂടി എന്നതാണ്. പള്ളുരുത്തി സ്വദേശികളായ നിഷാദ് (25), നീതു (30) എന്നിവരാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരൂർ കോട്ടപ്പുറം ഭാഗത്തെ ഇടവഴിയിൽ വെച്ചാണ് സംഭവം. നീതു ഓടിച്ച സ്കൂട്ടറിന്‍റെ പിന്നിലിരുന്നാണ് നിഷാദ് എത്തിയത്. ഇടവഴിയിലൂടെ വയോധികയുടെ അടുത്തേക്കെത്തിയ നിഷാദ്, മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം മാല പൊട്ടിച്ച് സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. കവർന്ന മാല സ്വർണമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രതികൾ വഴിയിൽ ഉപേക്ഷിച്ചെങ്കിലും പൊലീസ് അത് കണ്ടെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറു വയസ്സ്, അമരമ്പലത്തെ വിറപ്പിച്ച കരടിക്ക് പുതിയ താവളം; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി
മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം; തീയണക്കുന്നതിനിടെ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി