ഗതാഗത കുരുക്കില്‍ പെട്ട് സ്കൂട്ടറിന്‍റെ വേഗത കുറച്ചു, പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ച് കടന്നു

Published : Sep 25, 2021, 01:05 PM ISTUpdated : Sep 25, 2021, 01:13 PM IST
ഗതാഗത കുരുക്കില്‍ പെട്ട് സ്കൂട്ടറിന്‍റെ വേഗത കുറച്ചു, പട്ടാപ്പകല്‍ യുവതിയുടെ  താലിമാല പൊട്ടിച്ച് കടന്നു

Synopsis

സ്കൂട്ടറില്‍ എംസി റോഡിലൂടെ പോവുകയായിരുന്ന ശ്രീകുട്ടി ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോഴാണ് യുവാക്കള്‍ മാല പൊട്ടിച്ചത്.  

കോട്ടയം: കോട്ടയം നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ താലിമാല തട്ടിപ്പറിച്ചു (Chain snatching). കോട്ടയം ടൗണിൽ (Kottayam town) എം.സി റോഡിൽ ഭീമ ജ്യൂവലറിക്ക് മുന്നില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് മാല മോഷണം നടന്നത്. കോട്ടകം മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ മാല ബൈക്കിലെത്തിയ യുവാക്കള്‍ പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് (police) പറഞ്ഞു.

യുവാക്കള്‍ മാലപൊട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ വ്യാപര സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിരുനക്കരയിലേ അക്കൗണ്ടിംങ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് ശ്രീക്കുട്ടി. രാവിലെ ഓഫീസിലേക്ക് പോകുപ്പോഴാണ്  മോഷണം നടന്നത്. സ്കൂട്ടറില്‍ എംസി റോഡിലൂടെ പോവുകയായിരുന്ന ശ്രീകുട്ടി ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോഴാണ് യുവാക്കള്‍ മാല പൊട്ടിച്ചത്. ശ്രീക്കുട്ടിയുടെ പിന്നാലെ സ്പോര്‍ട്സ് ബൈക്കിലെത്തിയ യുവാക്കള്‍  രണ്ടേകാൽ പവൻ വരുന്ന താലിമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ ശ്രീക്കുട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. യുവാക്കള്‍ ശ്രീക്കുട്ടിയെ പിന്തുടര്‍ന്ന് എത്തിയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണ, കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു
നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ