ചാലക്കുടി പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12ബൈക്കുകള്‍ പെട്രോളൊഴിച്ച് കത്തിച്ചു

Published : Nov 24, 2026, 08:50 PM IST
arrest

Synopsis

ചാലക്കുടി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ പെട്രോളൊഴിച്ച് കത്തിച്ചു.

തൃശൂര്‍: ചാലക്കുടി പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12ബൈക്കുകള്‍ പെട്രോളൊഴിച്ച് കത്തിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മലപ്പുറം തിരൂര്‍ എടമരത്ത് വീട്ടില്‍ സുകുമരന്‍(40)ആണ് അറസ്റ്റിലായത്. പുലര്‍ച്ചെ പോലീസ് സ്റ്റേഷന്റെ മതില്‍ചാടിയെത്തിയ ഇയാള്‍ പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കില്‍ നിന്നും കുപ്പിയിലേക്ക് പെട്രോള്‍ പകര്‍ത്തി. തുടര്‍ന്ന് മതിലിനോട് ചേര്‍ന്ന് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ബൈക്കുകളിലേക്ക് പെട്രോള്‍ തെളിക്കുകയും തീപ്പെട്ടി കത്തിച്ചിട്ട് മതില്‍ചാടി കടന്നുകളയുന്ന ദൃശ്യങ്ങള്‍ സിസിടിവി യില്‍ നിന്നും കണ്ടെത്തി. ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നെന്ന് പറയുന്നു. 12ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ബൈക്കുകളില്‍ നിന്നും പുകയുയരുന്നത് കണ്ടെത്തിയ പോലീസുകാര്‍ തീയണക്കാനെത്തിയപ്പോഴേക്കും തീയാളികത്തി. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ധനകാര്യ സ്ഥാപനത്തിൽ വച്ച് അഞ്ചു വയസുകാരിയോട് ലൈംഗികാതിക്രമം, ഒളിവിൽപോയ 78 കാരൻ പിടിയിൽ
സര്‍ക്കാര്‍ ഓഫീസുകളെയും വിടാതെ കള്ളന്‍; വയനാട്ടില്‍ പോസ്റ്റ് ഓഫീസിലും കൃഷിഭവനിലും മോഷണം, ട്വിസ്റ്റ്, കള്ളന്റെ കുറിപ്പും കണ്ടെത്തി