'പുതുപ്പള്ളി സാധു'വിനെ പരിചയപ്പെടുത്തി ചാണ്ടി ഉമ്മന്‍; 'ആന സ്‌നേഹികളുടെ ഇഷ്ട പാത്രങ്ങളില്‍ ഒന്ന്'

Published : Aug 20, 2023, 06:11 PM IST
'പുതുപ്പള്ളി സാധു'വിനെ പരിചയപ്പെടുത്തി ചാണ്ടി ഉമ്മന്‍; 'ആന സ്‌നേഹികളുടെ ഇഷ്ട പാത്രങ്ങളില്‍ ഒന്ന്'

Synopsis

'വിനായക ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അല്‍പ്പസമയം ഗജവീരന്‍ പുതുപ്പള്ളി സാധുവുമൊത്ത് ചെലവിട്ടു.'

കോട്ടയം: ആന സ്‌നേഹികളുടെ പ്രിയങ്കരനായ 'പുതുപ്പള്ളി സാധു'വിനെ പരിചയപ്പെടുത്തി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്‍. സൂര്യകാലടി മനയില്‍ നടന്ന വിനായക ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പുതുപ്പള്ളി സാധുവിനെ കണ്ടതെന്നും ആനയുടെ ഇഷ്ട ഭക്ഷണമായ പഴം നല്‍കി വിരുന്നൂട്ടിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് 'പുതുപ്പള്ളി സാധു' ആന. വീരസ്യം കലര്‍ന്ന ആനക്കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആന സാധുവായി മുമ്പില്‍ നിന്നു തന്നപ്പോള്‍ വിസ്മയം തോന്നിയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. 

ചാണ്ടി ഉമ്മന്റെ കുറിപ്പ്: ഗൗരവം നെറ്റിപ്പട്ടമായ് ചാര്‍ത്തി, കണ്ണുകളില്‍ വന്യമായ ഒരു ശൗര്യം എപ്പോഴും കാത്തുസൂക്ഷിച്ച്, ആന സ്‌നേഹികളുടെ ഇഷ്ട പാത്രങ്ങളില്‍ ഒന്നായ് മാറിയ  'പുതുപ്പള്ളി സാധു', കേരളമൊട്ടുക്ക് മിക്കവാറും പ്രധാന ആഘോഷ പരിപാടികളിലെല്ലാം നിത്യ സാന്നിധ്യമാണ്. ചങ്കൂറ്റത്തിന്റെ ആനക്കഥകള്‍ പുതുപ്പള്ളി സാധു'വിനെ കുറിച്ച് ഒത്തിരി പ്രചരിക്കുന്നുണ്ട്. ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അക്ഷര നഗരില്‍ എത്തിയ ഈ അരുണാചലുകാരന്‍, കേരളത്തില്‍ ചെറുതും വലുതുമായ ഒരുപാട് ആനകളെ സമ്മാനിച്ച പുതുപ്പള്ളി പാപ്പാലപറമ്പില്‍ ശ്രീ പോത്തന്‍ വര്‍ഗ്ഗീസ് അച്ചായന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ന് സൂര്യകാലടി മനയില്‍ നടന്ന വിനായക ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അല്‍പ്പസമയം ഗജവീരന്‍ പുതുപ്പള്ളി സാധുവുമൊത്ത് ചെലവിട്ടു.  ഇഷ്ട ഭക്ഷണമായ പഴം നല്‍കി ആനയെ വിരുന്നൂട്ടി...വീരസ്യം കലര്‍ന്ന ആനക്കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും 'പുതുപ്പള്ളി സാധു' അക്ഷരാര്‍ത്ഥത്തില്‍ ഒരു സാധുവായി മുമ്പില്‍ നിന്നു തന്നപ്പോള്‍ വിസ്മയം !

 കണ്ടില്ലെന്ന് നടിക്കാനാകില്ല, തരൂർ വേണമെന്ന് നിലപാടെടുത്തത് സോണിയയും ഖർഗെയും 
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്