മന്ത്രിയുടെ വീട്ടില്‍ പൂക്കൃഷി; വിളവെടുത്തത് 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയും

Published : Aug 20, 2023, 05:15 PM IST
മന്ത്രിയുടെ വീട്ടില്‍ പൂക്കൃഷി; വിളവെടുത്തത് 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയും

Synopsis

''ഏറ്റവും ലാഭകരമായ രീതിയില്‍ എല്ലാവര്‍ക്കും വീട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ കഴിയുന്ന സീസണബിള്‍ കൃഷിയെന്ന ആശയമാണ് ഇതിലൂടെ  മുന്നോട്ടു വയ്ക്കുന്നത്. പൂക്കളും പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കും.''

ചേര്‍ത്തല: ചേര്‍ത്തലയിലെ വസതിയില്‍ നടത്തിയ പൂക്കൃഷിയില്‍ നൂറുമേനി വിളവെടുത്ത് മന്ത്രി പി പ്രസാദ്. വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തില്‍ 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ടെന്ന് മന്ത്രി പ്രസാദ് പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു കാണിക്കുക എന്ന ലക്ഷ്യതോടും കൂടിയാണ് താന്‍ പൂക്കൃഷി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 

പി പ്രസാദിന്റെ കുറിപ്പ്: ചേര്‍ത്തല വസതിയിലെ പൂക്കൃഷിയില്‍ നൂറുമേനിയാണ് വിളവെടുത്തത്. കാര്‍ഷിക മേഖലയില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പറയുക മാത്രമല്ല, അതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു കാണിക്കുക എന്ന ലക്ഷ്യതോടും കൂടിയാണ് ചേര്‍ത്തലയിലെ വസതിയില്‍ പൂക്കൃഷി എന്ന് ആശയം സഹപ്രവര്‍ത്തക്കര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെയ്തു തുടങ്ങിയത്. വീടിനു ചുറ്റും പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തില്‍ 2500 ചുവട് ബന്തിയും 250 ചുവട് വാടാമല്ലിയുമാണ് കൃഷി ചെയ്തത്. ഇതിന് സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ട്.

പൂ കൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റ് ബീന ആന്റണി, ചേര്‍ത്തല മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ഷാജി, വി.ജി മോഹനന്‍, ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത കാര്‍ത്തികേയന്‍, ജി ശശികല, സ്വപ്ന ഷാബു, ഓമന ബാനര്‍ജി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാര്‍, ചലച്ചിത്ര താരം അനൂപ് ചന്ദ്രന്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. ഏറ്റവും ലാഭകരമായ രീതിയില്‍ എല്ലാവര്‍ക്കും വീട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ കഴിയുന്ന സീസണബിള്‍ കൃഷിയെന്ന ആശയമാണ് ഇതിലൂടെ  മുന്നോട്ടു വയ്ക്കുന്നത്. പൂക്കളും പച്ചക്കറിയും നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കും.

 അരിക്കൊമ്പനെ കേരളത്തിലെത്തിക്കണം, വാവ സുരേഷിന്റ നേതൃത്വത്തിൽ പഴവങ്ങാടി ക്ഷേത്രത്തിൽ തേങ്ങയുടച്ച് പ്രാർത്ഥന 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ