60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിച്ചില്ല, വടകര എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം

Published : Sep 27, 2026, 03:00 AM IST
vadakara mdma case

Synopsis

കഴിഞ്ഞ ജൂലൈ മാസത്തിൽ ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്

വടകര: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം. വടകര എൻഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായ അഞ്ചിൽ നാല് പേർക്കും ഇതോടെ ജാമ്യം ലഭിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിൽ ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം പിടിയിലായത്. പേരാമ്പ്ര ബി ആർസിയിലെ അധ്യാപികയായിരുന്ന നീഷ്മയുടെ അക്കൌണ്ടിലേക്കായിരുന്നു ലഹരി ഇടപാടിന്റെ പണം അയച്ച് നൽകിയിരുന്നത്. മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോഷണക്കേസിന് പിന്നാലെ ഗൾഫിലേക്ക് കടന്നു, തിരിച്ചെത്തി താമസമാക്കിയത് മട്ടന്നൂരിൽ, 8 വർഷത്തിന് ശേഷം അറസ്റ്റ്
നിതിൻ രാജിന്റെ മരണം; കേസ് നിർണായക ഘട്ടത്തിൽ, അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം