നിതിൻ രാജിന്റെ മരണം; കേസ് നിർണായക ഘട്ടത്തിൽ, അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Published : Sep 27, 2026, 12:26 AM IST
nithin raj death

Synopsis

ദന്തൽ കോളേജിലെ 2 അധ്യാപകരെ കൂടി കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. ജീവൻ ജോർജിനെ കോഴിക്കോട് നർകോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്.

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെ ആണ് സ്ഥലം മാറ്റിയത്. അന്വേഷണം നിർണ്ണായകമായ ഘട്ടത്തിലെത്തിയപ്പോഴാണ് സ്ഥലം മാറ്റം. ദന്തൽ കോളേജിലെ 2 അധ്യാപകരെ കൂടി കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. ജീവൻ ജോർജിനെ കോഴിക്കോട് നർകോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്.

ഏപ്രിൽ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ എം കെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.

അധ്യാപികയെയും നിതിൻ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ നോയ്ഡയിലെ ഇൻസ്റ്റന്റ് ഫണ്ട് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയുടെ മരണത്തേ തുടർന്ന് നാട്ടിലെത്തി, പ്രവാസി മലയാളിക്ക് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം
പോക്സോ കേസില്‍ ചെസ് മാസ്റ്റര്‍ക്ക് 35 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും