
കോഴിക്കോട്: ചാത്തമംഗലം എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിക്ക് റാഗിങ്ങിൽ ക്രൂരമർദ്ദനം. ഒന്നാംവർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥി മുഹമ്മദ് റിഷാനിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിക്കുമെന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.
ഇനിയും നിങ്ങൾ ആ പോസ്റ്റ് മാറ്റിയില്ലെങ്കിൽ നമുക്ക് തിങ്കളാഴ്ച കാണാം, നല്ല വൃത്തിക്ക് കാണാം എന്നായിരുന്നു ഞായറാഴ്ച സീനിയർ വിദ്യാർത്ഥി അയച്ച സന്ദേശത്തിൽ പറയുന്നത്. ഇതിന് പിന്നാലെ ഇരുപതോളം വരുന്ന സംഘം തങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ചെന്നാണ് ജൂനിയർ വിദ്യാർത്ഥികൾ പറയുന്നത്. കണ്ടാലറിയുന്ന കുറച്ച് വിദ്യാർത്ഥികൾ ഞങ്ങളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും നിരന്തരം ഭീഷണിയുണ്ടെന്നും കുട്ടികൾ പറയുന്നു.
കോളേജിന് അകത്തുനിന്നെടുത്ത കുട്ടികളുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്. ഈ ഫോട്ടോ നീക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞു. കോളേജിനകത്തെ ഒരു ടെറസിൽ നിന്നെടുത്ത ചിത്രമായിരുന്നു അത്. ഇതിൽ പ്രകോപിതരാകുന്നത് എന്തിനാണെന്ന് അറിയില്ല. നിലവിലെ സീനിയർ വിദ്യാർത്ഥികൾ അവിടെ നിന്ന് ഫോട്ടോയെടുത്തപ്പോൾ മുമ്പ് അവരുടെ സീനിയേഴ്സ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചിരുന്നു എന്നാണ് പറഞ്ഞതെന്നും കുട്ടികൾ പറഞ്ഞു. അതേസമയം, സംഘമായി എത്തിയ സീനിയർ വിദ്യാർത്ഥികൾ പെട്ടെന്ന് ക്ലാസിലേക്ക് കയറി ആക്രമിച്ചെന്നും കീയടക്കം ഉപയോഗിച്ച് കണ്ണിന് താഴെ കുത്തുകയായിരുന്നു.
Read more: ഞെട്ടിത്തോട് ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകൾ, നിരവധി തവണ വെടിയുതിർത്തു: യുഎപിഎ ചുമത്തി കേസെടുത്തു
കണ്ണിന് താഴെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തിൽ അവൻ അബോധാവസ്ഥയിലായി. കണ്ണിന്റെ കാഴ്ചയ്കക്കടക്കം ബാധിക്കാൻ സാധ്യയുണ്ടെന്നും അത്രയും ക്രൂരമായ മർദ്ദനമാണ് നടന്നതെന്നും കുട്ടികൾ കൂട്ടിച്ചേർത്തു. അതേസമയം പരിക്കേറ്റ മുഹമ്മദ് റിഷാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam