പെട്ടിയിൽ 96 കടൽ കുതിരകള്‍, വില ലക്ഷങ്ങള്‍, രഹസ്യ വിവരം; പാലക്കാട് ബസ്റ്റാന്‍റിൽ ചെന്നൈ സ്വദേശി പിടിയിൽ

Published : Aug 19, 2023, 12:10 PM IST
പെട്ടിയിൽ 96 കടൽ കുതിരകള്‍, വില ലക്ഷങ്ങള്‍, രഹസ്യ വിവരം; പാലക്കാട് ബസ്റ്റാന്‍റിൽ ചെന്നൈ സ്വദേശി പിടിയിൽ

Synopsis

വംശനാശ ഭീഷണി നേരിടുന്ന കടൽ ജീവിയാണ് കടൽ കുതിര.  35 സെന്റി മീറ്റർ വരെ വലുപ്പം വെക്കുന്ന ഇവയ്ക്ക് ലക്ഷങ്ങളാണ് വില മതിക്കുന്നത്.

പാലക്കാട്: ലക്ഷങ്ങള്‍ വിലവരുന്ന കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പാലക്കാട്  പിടിയിലായി.  ചെന്നൈ സ്വദേശി ഏഴിൽ സത്യ അരശനെയാണ്  വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.  ഇയാളിൽ നിന്ന് 96 കടൽ കുതിരകളുടെ അസ്ഥികൂടം കണ്ടെത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കടൽക്കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സത്യനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കടൽ ജീവിയാണ് കടൽ കുതിര. ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്.  35 സെന്റി മീറ്റർ വരെ വലുപ്പം വെക്കുന്ന ഇവയ്ക്ക് ലക്ഷങ്ങളാണ് വില മതിക്കുന്നത്. മരുന്ന് നിർമാണത്തിനും ലഹരി വസ്തു നിർമാണത്തിനുമായാണ് ഇതിനെ ഉപയോഗിക്കുന്നത്.

Read More : സാധാരണക്കാരന്‍റെ പോക്കറ്റ് കീറും; തിരുവല്ലം ടോള്‍ പ്ലാസയിൽ കൂട്ടിയ നിരക്ക് ഇന്ന് മുതൽ, പുതിയ നിരക്ക് ഇങ്ങനെ

 കടൽ കുതിരയുടെ അസ്ഥികൂടങ്ങളുമായി ഒരാൾ പിടിയിൽ- വീഡിയോ സ്റ്റോറി കാണാം

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ