
കൊച്ചി: എറണാകുളം കാഞ്ഞൂരിൽ ചിക്കൻ പോക്സ് പടരുന്നു. കാഞ്ഞൂർ പഞ്ചായത്തിൽ മാത്രം നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം അതിവേഗം പടരുന്നതിനാൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കാലാവസ്ഥാ വ്യതിയാനമാണ് രോഗം പടരാൻ കാരണമെന്നാണ് കണ്ടെത്തൽ.
കുട്ടികളും മുതിർന്നവരുമടക്കം നൂറോളം പേർക്ക് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചു. അസുഖ ബാധിതരിൽ നാൽപതോളം പേർ പ്രദേശത്തെ നേഖിൾ വിദ്യാഭവൻ സ്കൂളിലെ വിദ്യാർത്ഥികളാണ്. അസുഖലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടാതെ കുട്ടികൾ സ്‌കൂളിൽ എത്തിയതാണ് അസുഖം പടർന്ന് പിടിക്കുന്നതിലേക്ക് വഴിവച്ചത്. ഇതേ തുടർന്ന് സ്കൂൾ ഫെബ്രുവരി 7 വരെ അടച്ചു.
ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാൻ ആണ് പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കടക്കം മുഴുവൻ പ്രദേശവാസികൾക്കും പ്രതിരോധ് മരുന്ന് എത്തിക്കാനുളള അടിയന്തരനടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam