Asianet News MalayalamAsianet News Malayalam

വണ്ടിയിൽ തുപ്പിയ അഞ്ചുവയസുകാരന്റെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചു; ഓട്ടോ ഡ്രൈവറുടെ ക്രൂരത

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ്  സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. 

auto driver cleaned vehicle with the cloth of a five year old child who spit in auto
Author
First Published Jan 28, 2023, 1:55 PM IST

കോഴിക്കോട് : ചോമ്പാല കുഞ്ഞിപ്പള്ളിയില്‍ അ‍ഞ്ചു വയസ്സുള്ള കുട്ടിയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഓട്ടോ ഡ്രൈവറുടെ ക്രൂരത പുറം ലോകം അറിയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ്  സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. 

അഞ്ചുവയസുകാരന്‍ ഓട്ടോയില്‍ തുപ്പിയപ്പോള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് ഇയാൾ ഓട്ടോറിക്ഷ തുടപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഡ്രൈവർ കുട്ടിയുടെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയുടെ സഹോദരിയാണ് സംഭവം വീട്ടില്‍ അറിയിച്ചത്.
പിറ്റേന്ന് ഉമ്മ ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോഴും മോശമായ പ്രതികരണമാണുണ്ടായത്. കുട്ടിയുടെ മാതാവിനോട്  ഇയാള്‍  തട്ടിക്കയറുകയും ചെയ്തു. 

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം ബാലാവകാശ കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചോമ്പാല പൊലീസിനോട് നിര്‍ദ്ദേശവും നല്‍കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ചോമ്പാല പൊലീസ് അറിയിച്ചു. ഈ വര്‍ഷമാണ് കുട്ടിയും സഹോദരിയും വിചിത്രന്‍റെ ഓട്ടോയില്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയത്. 

READ MORE  10 പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി, നടപടി അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ

ഉമ്മയുടെ മൊഴിയെടുത്ത് പൊലീസ് 

കോഴിക്കോട് ചോമ്പാലയില്‍ ഓട്ടോഡ്രൈവര്‍ അഞ്ചു വയസ്സുകാരനെ വസ്ത്രം കൊണ്ട് ഓട്ടോ തുടപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ ഉമ്മയുടെ മൊഴിയെടുത്ത്
പൊലീസ്. ചോമ്പാല എസ്എച്ച് ഒയുടെ ചുമതലയുള്ള നാദാപുരം കണ്‍ട്രോണ്‍ റൂം എസ്എച്ച ഒയാണ് കുട്ടിയുടെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതു പ്രകാരം ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. പൊലീസ് റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. മകന്  കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നതിനാല്‍ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും അമ്മ അറിയിച്ചു.
 


 

Follow Us:
Download App:
  • android
  • ios