'പൊലീസ് സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല'; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Published : Nov 03, 2025, 07:31 PM IST
Pinarayi vijayan

Synopsis

പൊലീസിലെ ഒരു ചെറിയ വിഭാഗം സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്ന് വിമര്‍സിച്ച മുഖ്യമന്ത്രി, അത്തരക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കുന്നുവെന്നും പറഞ്ഞു.

തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ഒരു ചെറിയ വിഭാഗം സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്ന് വിമര്‍സിച്ച മുഖ്യമന്ത്രി, അത്തരക്കാരെ ഘട്ടം ഘട്ടമായി പുറത്താക്കുന്നുവെന്നും പറഞ്ഞു. 140 ലധികം പേരെ ഇത്തരത്തിൽ പുറത്താക്കി. സേനയുടെ അന്തസ്സിന് ചേരാത്ത വിധത്തിൽ പ്രവർത്തിക്കുന്നവരെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പിന്റെ സംസ്ഥാന തല സെമിനാർ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

കസ്റ്റഡി പീഡനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും പൊതുജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മികച്ചതാക്കാൻ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കസ്റ്റഡി മർദനങ്ങൾക്കെതിരെ സീറോ ടോളറൻസ് നയം കൊണ്ടുവരും. ഫയർ സർവീസിനെ സമഗ്ര ദുരന്ത നിവാരണ സർവീസാക്കി മാറ്റുമെന്നും സംസ്ഥാനത്തിന്റെ മധ്യ മേഖലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 2031 ഓടെ എല്ലാ പൊലീസ് സ്റ്റേഷനുകളും പേപ്പർ മുക്തമാക്കും. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാർത്തകൾ പരിശോധിക്കാൻ എഐ ഇന്റഗ്രേറ്റഡ് യൂണിറ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പറക്കുംതളിക പ്രദര്‍ശനം, ഇതിവിടെ പറ്റില്ലെന്ന് യാത്രക്കാരി, വേണമെന്ന് മറ്റുചിലര്‍, ടിവി ഓഫ് ചെയ്തു
മല കയറുന്നതിനിടെ ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു