
കൊല്ലം: കൊല്ലം ചവറ തെക്കുംഭാഗത്ത് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ താൽക്കാലിക ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിരിച്ചുവിട്ട ഗഹാൻ ജോലിയിൽ തിരിച്ചെടുക്കാത്തതിൽ മനംനൊന്താണ് തെക്കുംഭാഗം സ്വദേശി സിന്ധു കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇല്ലാത്ത സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തന്നെയും സുഹൃത്ത് ബിന്ദുവിനെയും പുറത്താക്കിയതെന്ന് സിന്ധു പറഞ്ഞു. കോൺഗ്രസ് ഭരണ സമിതി ഇഷ്ടക്കാരെ പണം വാങ്ങി ജോലിക്ക് കയറ്റുന്നുവെന്നാണ് ആരോപണം. രജിസ്ട്രാറുടെ ഉത്തരവ് പ്രകാരമാണ് താൽകാലിക ജീവനക്കാരെ ഒഴിവാക്കിയതെന്ന് ഭരണസമിതി പറയുന്നു. അതേസമയം യുവതികൾക്കൊപ്പം പുറത്താക്കിയ താൽകാലിക ജീവനക്കാരന് ബാങ്കിൽ വീണ്ടും ജോലി നൽകി. അതിനിടെ, കോൺഗ്രസിൻ്റെ അഴിമതി ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് സിപിഎം പ്രതിഷേധവുമായി രംഗത്തെത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam