മുതലമടയിൽ റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസുകാരൻ മരിച്ചു

Published : Sep 28, 2023, 08:20 PM IST
മുതലമടയിൽ റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസുകാരൻ മരിച്ചു

Synopsis

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പാലക്കാട്: മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയിൽ താമസിക്കുന്ന വിൽസൺ -ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാൽ ഒഴിക്കുന്നതിനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയൽവാസിയായ എം കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിൽ വീണത്. .

മതിൽക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി വേദ. മുത്തച്ഛൻ വേലായുധൻ. മുത്തശ്ശി പാർവതി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

 

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി