നെടുമ്പാശ്ശേരിയിൽ നിന്ന് കാണാതായ യുവാവ് മരിച്ചനിലയിൽ 

Published : Jun 16, 2022, 07:06 PM ISTUpdated : Jun 16, 2022, 07:59 PM IST
നെടുമ്പാശ്ശേരിയിൽ നിന്ന് കാണാതായ യുവാവ് മരിച്ചനിലയിൽ 

Synopsis

ചെറിയ വാപ്പാലശ്ശേരി സ്വദ്ദേശി ടോണി വിൻസന്റിന്റെ (32) മൃതദേഹമാണ് വരാപ്പുഴ കായലിൽ കണ്ടെത്തിയത്.

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന്  കാണാതായ യുവാവിനെ വരാപ്പുഴ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയ വാപ്പാലശ്ശേരി സ്വദ്ദേശി ടോണി വിൻസന്റിന്റെ (32) മൃതദേഹമാണ് വരാപ്പുഴ കായലിൽ കണ്ടെത്തിയത്. ഈ മാസം 14 മുതലാണ് ടോണി വിൻസൻ്റിനെ കാണാതായത്. 

ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയില്ല, ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

കട്ടപ്പുറത്തുള്ള കെഎസ്ആർടിസി ബസിൽ മോഷണം, പ്രതിയെ കയ്യോടെ പൊക്കി ജീവനക്കാരൻ 

തിരുവനന്തപുരം: കട്ടപ്പുറത്തുള്ള കെഎസ്ആർടിസി (KSRTC) ബസിൽ മോഷണ ശ്രമം. സ്പെയർപാർട്സുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച ആൾ തിരുവനന്തപുരത്ത് പിടിയിലായി. നേമം സ്വദേശി ബാബുവാണ് കട്ടപ്പുറത്തുള്ള കെഎസ്ആർടിസി ബസ്സുകളുടെ സ്പെയർപാർട്സ്  മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ ഇഞ്ചയ്ക്കൽ പാർക്കിങ്  യാർഡിൽ എത്തിയത്. ബസിനകത്ത് ശബ്ദം കേട്ട് പരിശോധന നടത്തിയ ജീവനക്കാൻ ബാബുവിനെ കയ്യോടെ പിടികൂടുകയായിരുന്നു.

സർവീസുകൾ വെട്ടിക്കുറച്ചതോടെ സെക്യൂരിറ്റി ഡ്യൂക്കായി നിയോഗിച്ച സിറ്റി ഡിപ്പോയിലെ ഡ്രൈവറാണ് കള്ളനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. പാട്സുകൾ ഇളക്കിയെടുത്ത് വർക്ക്ഷോപ്പുകാർക്കും സ്പെയർപാർട്സ് കടകൾക്കും വിൽക്കാനായിരുന്നു പ്രതിയുടെ  ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കെഎസ്ആ‍ര്‍ടിസിയുടെ ജൻറം എസി ബസുകൾ സർവീസ് നടത്തിയിരുന്ന ഈഞ്ചക്കൽ യൂണിറ്റ് കൊവിഡ് കാലത്താണ് അടച്ച് പൂട്ടി പാർക്കിങ്  യാർഡാക്കി മാറ്റിയത്. ഏതാണ്ട് 300 ൽ പരം ബസുകളാണ് ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം