ഫോർട്ടുകൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം; വിദേശികൾ അഴിമുഖത്തേക്ക് വീണു, അപകടം വിദേശ സഞ്ചാരികൾ ചീനവല വലിക്കുന്നതിനിടെ

Published : Nov 21, 2025, 12:17 PM IST
Chinese fishing nets Accident

Synopsis

ഫോർട്ടുകൊച്ചിയിൽ ചീനവല വലിക്കുന്നതിനിടെയാണ് തട്ട് തകർന്ന് ഏഴോളം വിദേശികൾ അഴിമുഖത്തേക്ക് വീണത്. ഓടികൂടിയ നാട്ടുകാരാണ് വിദേശികളെ രക്ഷപെടുത്തിയത്. വിദേശികളുടെ ബാഗുകൾ അടക്കം നഷ്ടപ്പെട്ടിട്ടുണ്ട്.

കൊച്ചി: ഫോർട്ടുകൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം. തട്ട് തകർന്ന് വിദേശികൾ അഴിമുഖത്തേക്ക് വീണു. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികൾ ചീനവല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ തട്ട് തകർന്ന് കായലിൽ വീണത്. ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിദേശികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആർക്കും വലിയ പരിക്ക് ഇല്ലെങ്കിലും ഇവരുടെ ബാഗ് ഉൾപ്പെടെ നഷ്ടപ്പെട്ടു. വലയുടെ പലകകൾ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ കയറുകയായിരുന്നെന്ന് നാട്ടുകാർ പറ‌‌ഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി