പിറവത്ത് സിപിഎം സിപിഐ പോര് മുറുകുന്നു; നേതാക്കളെ മര്‍ദ്ദിച്ചത് ചൂടുള്ള വിഷയം

Web Desk   | Asianet News
Published : Dec 28, 2019, 06:41 AM ISTUpdated : Dec 28, 2019, 08:33 AM IST
പിറവത്ത് സിപിഎം സിപിഐ പോര് മുറുകുന്നു; നേതാക്കളെ മര്‍ദ്ദിച്ചത് ചൂടുള്ള വിഷയം

Synopsis

21 ന് സിപിഐ പിറവം നഗരസഭ കൗൺസിലർ മുകേഷ് തങ്കപ്പനെയും എഐവൈഎഫ് പിറവം മുനിസിപ്പൽ കമ്മറ്റി ഭാരവാഹി ബിബിൻ ജോർജിനേയും സിപിഎം പ്രവർത്തകർ മർദ്ദിച്ചു. 

എറണാകുളം:  പിറവത്ത് സിപിഎം സിപിഐ പോര് മുറുകുന്നു. സിപിഐ ക്കെതിരെ സിപിഎം നഗരത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സ്വന്തം മുന്നണിയില ഘടക കക്ഷി സിപിഐക്കെതിരെ പ്രകോപന മുദ്രവാക്യങ്ങള്‍ വിളിച്ചാണ് സിപിഎം പിറവത്ത് പ്രതിഷേധ യോഗം നടത്തിയത്. ഡിസംബർ 17ന് സിപിഎം ഏരിയ കമ്മറ്റി അംഗം കെ.പി. സലീമിനെ സിപിഐ നേതാവ് ബെന്നി ജോർജ്ജ് ആക്രമിച്ചതോടെയാണ് തർക്കം തുടങ്ങുന്നത്. 

21 ന് സിപിഐ പിറവം നഗരസഭ കൗൺസിലർ മുകേഷ് തങ്കപ്പനെയും എഐവൈഎഫ് പിറവം മുനിസിപ്പൽ കമ്മറ്റി ഭാരവാഹി ബിബിൻ ജോർജിനേയും സിപിഎം പ്രവർത്തകർ മർദ്ദിച്ചു. ഇതിനെതിരെ സിപിഐ പ്രതിഷേധ മാർച്ചു നടത്തി. മാർച്ചിന് മേരെ സിപിഎം അക്രമമുണ്ടായി.

പിന്നാലെ ജില്ലാ ഘടകം വിഷയം ഏറ്റെടുത്തു. പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ. നേതാക്കളെ മർദ്ദിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ രണ്ടാം തീയതി പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിൽ സീസണിലെ ആദ്യത്തെ മൈനസ് താപനില, കിടുകിടാ വിറയ്ക്കുന്നു; വരുന്ന ദിവസങ്ങളിൽ താപനില ഇനിയും താഴാൻ സാധ്യത
അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല; ക്ലാസ് നടത്തിയാൽ കർശന നടപടിയെന്നും മന്ത്രി