
കൊല്ലം: കൊല്ലം പൊരീക്കലിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അവശനിലയിലായ 35 കാരൻ മരിച്ചു. ഇടവട്ടം സ്വദേശി ഗോകുൽനാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഘർഷം ഉണ്ടായത്. സ്ഥലത്ത് സംഘർഷം ഉണ്ടായതായി പൊലീസ് പറയുന്നു. ജയന്തി നഗർ സ്വദേശിയായ അരുണും സഹോദരനും ചേർന്ന് ഗോകുൽനാഥിനെ മർദ്ദിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം. വശനിലയിലായ ഗോകുൽനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. അരുണും സഹോദരനും ഒളിവിലാണ്. സംഘർഷത്തിൽ ഉൾപ്പെട്ടവരെല്ലാം ലഹരി ഇടപാടുകളിൽ പങ്കുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam