അപ്രോച്ച് റോഡ് പണി തീരും മുൻപ് പക്വായി പാലം ഉദ്ഘാടനം,ചേരിതിരിഞ്ഞ് നാട്ടുകാർ, വാണിമേലിൽ പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്

Published : Mar 07, 2026, 12:28 PM IST
clash during bridge inaguration

Synopsis

വാണിമേൽ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണ് പക്വായി പാലം. 2018ലെ പ്രളയ സമയത്താണ് ഈ പാലം തകർന്നത്.

വാണിമേൽ: കോഴിക്കോട് വാണിമേലിൽ പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്.പക്വായി പാലം ഉദ്ഘാടനത്തിന് ഇടയിലാണ് നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിന് ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പാലത്തിന്റെ ഒരു ഭാഗത്തു അപ്രോച് റോഡ് നിർമാണം പൂർത്തിയാക്കാത്തതിനെതിരെ ഉദ്ഘാടന സമയത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടനം നടക്കുന്ന സമയത്ത് പ്രതിഷേധ സ്ഥലത്ത് പടക്കം പൊട്ടിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. വാണിമേൽ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലമാണ് പക്വായി പാലം. 2018ലെ പ്രളയ സമയത്താണ് ഈ പാലം തകർന്നത്. 

ഇ കെ വിജയൻ എംഎൽഎയാണ് പാലം ഉദ്ഘാടനം ചെയ്തത്. വാണിമേൽ പഞ്ചായത്തിന്റെ ഭാഗത്തുള്ള പാലത്തിന്റെ പണി പൂർണമായി കഴിഞ്ഞിരുന്നു. എന്നാൽ നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാവും മുൻപായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. ഇതിൽ മേഖലയിൽ പ്രതിഷേധനം നിലനിന്നിരുന്നു. പ്രതിഷേധക്കൂട്ടായ്മയും ഇവിടെ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രതിഷേധക്കൂട്ടായ്മ നടക്കുന്ന പരിസരത്ത് പടക്കം പൊട്ടിക്കാൻ നടത്തിയ ശ്രമമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുടക്കം ഗൾഫിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം, 2000 രൂപക്ക് വാങ്ങും, വിൽപ്പന 5000 ത്തിന്, ഉത്സവ പറമ്പിൽ ലഹരി മരുന്നുമായി പ്രതി പിടിയിൽ
ചിറ്റൂരിൽ കെ കൃഷ്ണൻ കുട്ടി മത്സരിക്കില്ല, ചെറുപ്പക്കാർക്ക് അവസരം, വി മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണ