കൊല്ലത്ത് ക്ഷേത്രഭൂമിയെ ചൊല്ലി തര്‍ക്കം: കമ്പി വടികളും മരക്കഷ്ണങ്ങളുമായി ചേരിതിരിഞ്ഞ് സംഘര്‍ഷം

Published : Dec 26, 2022, 11:14 PM ISTUpdated : Dec 26, 2022, 11:19 PM IST
കൊല്ലത്ത് ക്ഷേത്രഭൂമിയെ ചൊല്ലി തര്‍ക്കം: കമ്പി വടികളും മരക്കഷ്ണങ്ങളുമായി  ചേരിതിരിഞ്ഞ് സംഘര്‍ഷം

Synopsis

ചേരി തിരിഞ്ഞുള്ള തര്‍ക്കം ഒരാൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.  കമ്പി വടികളും മരക്കഷ്ണങ്ങളുമായി ഇരുവിഭാഗങ്ങളും ഏറ്റമുട്ടി.

കൊല്ലം: ഓച്ചിറ ചങ്ങൻകുളങ്ങരയിൽ ക്ഷേത്രഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. പുലിത്തിട ക്ഷേത്രത്തിലായിരുന്നു ചേരി തിരിഞ്ഞുള്ള കൂട്ടത്തല്ല്. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പുലിത്തിട ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെ മുതൽ തന്നെ തര്‍ക്കമുണ്ടായിരുന്നു. ട്രസ്റ്റ്‌ പ്രസിഡന്‍റിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഇതു സംബന്ധിച്ച് പൊലീസിൽ പരാതിയും നൽകി. അതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് വീണ്ടും പ്രശ്നമുണ്ടായത്.

ചേരി തിരിഞ്ഞുള്ള തര്‍ക്കം ഒരാൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.  കമ്പി വടികളും മരക്കഷ്ണങ്ങളുമായി ഇരുവിഭാഗങ്ങളും ഏറ്റമുട്ടി. സംഘര്‍ഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സാരാമായി പരിക്കേറ്റ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇരുവിഭാഗങ്ങൾക്കുമെതിരെ ഓച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി