കൊച്ചിയിലെ തട്ടുകടയിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഇറച്ചിക്കറി നൽകാത്തതിന്റെ പേരിൽ തർക്കം; രണ്ടാഴ്ചയ്ക്ക് ശേഷം കടയുടമയ്ക്ക് മർദനം

Published : Sep 13, 2026, 02:10 PM IST
porotta gravy clash kochi

Synopsis

കടയിൽ സാമ്പാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞതിന്റെ വിരോധത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി പാലാരിവട്ടം ബൈപാസിന് സമീപത്തെ കടയിലെത്തി ആക്രമണം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.

കൊച്ചി: ഓണത്തിന് മുൻപ് തട്ടുകടയിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഇറച്ചിക്കറി നൽകാതിരുന്നതിന്റെ വിരോധത്തിൽ കടയുടമയെ ആക്രമിച്ചതായി പരാതി. കടയിൽ സാമ്പാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞതിന്റെ വിരോധത്തിലാണ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രതി പാലാരിവട്ടം ബൈപാസിന് സമീപത്തെ കടയിലെത്തി ആക്രമണം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പരാതിക്കാരി നടത്തുന്ന തട്ടുകടയ്ക്ക് സമീപം വച്ച് പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംഭവം മൊബൈൽ ഫോണിൽ പകർത്താൻ പരാതിക്കാരി ശ്രമിച്ചപ്പോൾ പ്രതി തടഞ്ഞ് നിർത്തി കൈ കൊണ്ട് മർദിച്ചതായും പരാതിയിലുണ്ട്. മർദനമേറ്റ് താഴെ വീണ പരാതിക്കാരിയുടെ നെഞ്ചിൽ പ്രതി ചവിട്ടിയതായും പരാതിയിൽ ആരോപിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടിവെള്ളം ചോദിച്ചെത്തി, വീട്ടുകാർ വെള്ളമെടുക്കാൻ പോയ തക്കംനോക്കി അഞ്ചര പവൻ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവർന്നു
ഫുട്ബോൾ മത്സരത്തിനിടെ അശ്ലീല ആംഗ്യം; സംഘർഷത്തിൽ 21 വിദ്യാർഥികൾക്കെതിരെ കേസ്