വഴി തർക്കം വാക്കു തർക്കമായി, ഒടുവിൽ യുവാവിന് ക്രൂര മർദനം; ഒളിവിൽ പോയിരുന്ന പ്രതികളെ പൊലീസ് പിടികൂടി

Published : May 06, 2025, 12:04 PM IST
വഴി തർക്കം വാക്കു തർക്കമായി, ഒടുവിൽ യുവാവിന് ക്രൂര മർദനം; ഒളിവിൽ പോയിരുന്ന പ്രതികളെ പൊലീസ് പിടികൂടി

Synopsis

പരിക്കേറ്റ യുവാവിനെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഹരിപ്പാട്: വഴി തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച പ്രതികൾ പിടിയിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ശ്രീകുമാർ (44), വെട്ടിയാർ ഗായത്രി നിവാസിൽ രാഗേഷ് (39) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പാട് കിഴക്കേക്കര മുണ്ട് ചിറയിൽ അനീഷ് (39) ആണ് ഏപ്രിൽ ഒന്നാം തീയതി രാത്രി എട്ട് മണിക്ക് മർദ്ദനമേറ്റത്. 

പ്രതിയായ രാഗേഷ് അനീഷിനെ ചുറ്റിക കൊണ്ട് തലയ്ക്കു അടിക്കുകയും, ശ്രീകുമാർ ദേഹോപദ്രവം എല്പിക്കുകയും ചെയ്തു. തലക്കു ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം ഉച്ചയോടെ പള്ളിപ്പാട് വെച്ച് പൊലീസ് പിടികൂടിയായിരുന്നു. ഇവർ തമ്മിൽ ഉണ്ടായിരുന്ന വഴി തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ്‌ ഷാഫി, സബ് ഇൻസ്‍പെക്ടർമാരായ ഷൈജ, സിവിൽ പൊലീസ് ഓഫീസർമാരായ അനന്തു, അനിൽ കുമാർ, ഹരികുമാർ, നിഷാദ്, സജാദ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം