പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ വിവരം പുറത്ത്

Published : Feb 13, 2024, 06:55 PM ISTUpdated : Feb 13, 2024, 07:10 PM IST
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ വിവരം പുറത്ത്

Synopsis

ഈ സമയത്ത് അനീഷിന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പീഡനത്തിന് ശേഷം അനീഷിന്റെ നിരന്തര ഭീഷണി കാരണം പെൺകുട്ടി കൈഞരമ്പു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്.   

കൊല്ലം: ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പോരേടം സ്വദേശി അനീഷാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നാണ് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ അനീഷ് പീഡിപ്പിച്ചത്. ഈ സമയത്ത് അനീഷിന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പീഡനത്തിന് ശേഷം അനീഷിന്റെ നിരന്തര ഭീഷണി കാരണം പെൺകുട്ടി കൈഞരമ്പു മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്. 

തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലെ കൗൺസിലർ വഴി ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ചടയമംഗലം പൊലീസിന് വിവരം കൈമാറി. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. പൊലീസിൽ പരാതി എത്തിയതോടെ പീഡനത്തിനിരയായ പെൺകുട്ടിയെയും ബന്ധുക്കളെയും പ്രതി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

വിമാന വേ​ഗതയിൽ പായുന്ന ട്രെയിനുകൾ, അമ്പരപ്പിച്ച് ചൈന, വേ​ഗതയിൽ പുതിയ റെക്കോർഡ്; പരീക്ഷണം വിജയമെന്ന് അവകാശവാദം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്
വർക്ക് ഷോപ്പിൽ സ്‌കൂട്ടറിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ തീപ്പൊരി; ലീക്കായ പെട്രോളിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയെത്തി അണച്ചു