സ്കൂൾ വാനിൽ വന്നിറങ്ങി, അമ്മ നോക്കി നിൽക്കേ അതേ വാഹനമിടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Published : Mar 14, 2023, 12:58 PM IST
സ്കൂൾ വാനിൽ വന്നിറങ്ങി, അമ്മ നോക്കി നിൽക്കേ അതേ വാഹനമിടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Synopsis

റോഡരികിൽ നിർത്തിയ സ്കൂൾ വാനിൽ നിന്നിറങ്ങിയ സൂര്യനാഥും മൂത്ത സഹോദരൻ ശബരീഷും വാനില മുന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചു. കുട്ടികൾ മുന്നിലൂടെ നടക്കുന്നത് കാണാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു

തിരുവനന്തപുരം: കുലശേഖരത്ത്  അമ്മയുടെ മുന്നിൽ വച്ച് സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ വാനിൽ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരൻ സൂര്യനാഥ് (6) ആണ് അതേ വാൻ ഇടിച്ച് മരിച്ചത്.
 വീടിനു മുന്നിൽ കുട്ടികളെ കാത്തുനിന്ന അമ്മയുടെ കൺമുന്നിൽ ആയിരുന്നു  മകന്റെ ദാരുണന്ത്യം. കുലശേഖരം  പൊന്മന  സാമാധി നട മേലെ വീട്ടിൽ സതീഷ് കുമാറിന്റെയും നന്ദിനിയുടെയും മകനാണ് മരിച്ച സൂര്യനാഥ്. 

തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടം നടന്നത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികിൽ നിർത്തിയ സ്കൂൾ വാനിൽ നിന്നിറങ്ങിയ സൂര്യനാഥും മൂത്ത സഹോദരൻ ശബരീഷും വാനില മുന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചു. കുട്ടികൾ മുന്നിലൂടെ നടക്കുന്നത് കാണാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. സൂര്യനാഥ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. നാലാം ക്ലാസുകാരനായ മൂത്ത സഹോദരൻ ശബരീഷ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ സതീഷ് കുമാർ വിദേശത്താണ് ജോലി നോക്കുന്നത്. കുലശേഖരം പൊലീസ് കേസെടുത്തു.

Read More :  ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ജൂനിയര്‍ മാധവന്‍ കുട്ടി ചരിഞ്ഞു

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു