മിഠായി നൽകാമെന്ന് പറഞ്ഞ് 12വയസുകാരിയെ പീഡിപ്പിച്ചു, 56കാരന് 43 വർഷം കഠിന തടവും പിഴയും ശിക്ഷ

Published : Jan 30, 2026, 10:15 PM IST
How many SC, ST, and OBC judges are in India? Check latest court-wise data

Synopsis

2021 സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 56കാരന് 43 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വെങ്ങാനൂർ സ്വദേശിയായ രാജൻ (56) എന്നയാൾക്കാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള 43 വർഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. 2021 സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞു 12കാരിയെ ശുചിമുറിയിൽ കയറ്റി ആണ് പീഡിപ്പിച്ചത്. പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കൂട്ടി പുറത്ത് പറഞ്ഞില്ല. സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പൊലീസ് ഇൻസ്‌പെക്ടർ വി. വി. ദിപിൻ, സബ് ഇൻസ്‌പെക്ടർ വിനീത. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും ഹാജരാക്കി. 5 തൊണ്ടിമുതലുകളും ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം, രഹസ്യമായി കഞ്ചാവ് സൂക്ഷിച്ച് വില്‍പ്പന; യുവാവിനെ പൊക്കി എക്‌സൈസ് സംഘം
2023ൽ വിസ കാലാവധി അവസാനിച്ചു, എന്നിട്ടും മടങ്ങിയില്ല; അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് പൗരൻ പിടിയിലായി