ഓട്ടത്തിനിടെ റോഡ് റോളറിന്‍റെ ടയര്‍ ഊരിത്തെറിച്ചു; 25 മീറ്ററിലധികം റോഡിലൂടെ നിരങ്ങി നീങ്ങി വമ്പന്‍ ടയര്‍

Published : Jan 31, 2022, 10:27 AM IST
ഓട്ടത്തിനിടെ റോഡ് റോളറിന്‍റെ ടയര്‍ ഊരിത്തെറിച്ചു; 25 മീറ്ററിലധികം റോഡിലൂടെ നിരങ്ങി നീങ്ങി വമ്പന്‍ ടയര്‍

Synopsis

റോഡ് റോളറില്‍ നിന്ന് ടയര്‍ ഊരിത്തെറിച്ചതിന്‍റെ കാരണം വ്യക്തമല്ല. റോഡിലെ മരാമത്ത് പണികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന റോഡ് റോളറിന് സാധാരണയായി 8.12 ടൺ ഭാരമാണ് ഉണ്ടാവാറ്.

റോഡില്‍ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്‍റെ (Road Roller)ചക്രം ഊരത്തെറിച്ചു. കോഴിക്കോട് (kozhikode) ആയഞ്ചേരി വില്യാപ്പള്ളി റോഡിലാണ് സംഭവം. കുറിച്ചാം വള്ളി താഴെ ഭാഗത്ത് കൂടി പോവുകയായിരുന്ന റോഡ് റോളറിന്‍റെ ചക്രമാണ് ഊരിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഊരിത്തെറിച്ച ചക്രം 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് ചക്രം നിലത്ത് വീണത്. അപകട സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ കാല്‍നടക്കാരോ ഉണ്ടാവാതിരുന്നതിനാല്‍ വലിയ അപകടമാണ് വഴിമാറിയത്. 

റോഡ് റോളറില്‍ നിന്ന് ടയര്‍ ഊരിത്തെറിച്ചതിന്‍റെ കാരണം വ്യക്തമല്ല. റോഡിലെ മരാമത്ത് പണികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന റോഡ് റോളറിന് സാധാരണയായി 8.12 ടൺ ഭാരമാണ് ഉണ്ടാവാറ്. ഡ്രൈവർക്കു മാത്രമേ ഇരിപ്പിടം ഉള്ള ഈ വാഹനത്തിന് 12 ലിറ്റർ എഞ്ചിൽ ഓയിൽ ഉൾക്കൊള്ളൂന്ന 3600 സിസി, 4 സിലിണ്ടറുള്ള എഞ്ചിനാണുള്ളത്. ബാറ്ററി ഉപയോഗിച്ചുള്ള സെൽഫ് സ്റ്റാർട്ട് കൂടാതെ ലിവർ ഉപയോഗിച്ചു കറക്കിയും പ്രവർത്തിപ്പിക്കാം. ഡീസൽ ടാങ്കിൽന്റെ അളവ് 72 ലിറ്ററാണ്. നാല് ഗിയറുകളാണ് ഇതിനുള്ളത്. 

ക്ലച്ച് ഉപയോഗിച്ച് വേഗത ക്രമീകരിക്കാവുന്ന ഇതിന്റെ പരമാവധി വേഗം ഏഴര കിലോമീറ്റർ വരെയാണ്. സാധാരണ സാഹചര്യങ്ങളിൽ 4 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്ന ഇതിന് ജോലി സമയത്ത് ലഭിക്കുന്നത് 3 കിലോമീറ്റർ മൈലേജ് മാത്രമാണ്. 20 കൊല്ലമാണ് റോഡ് റോളറുകളുടെ ടയറുകളുടെ ആയുസ്. 

വൈക്കോൽ ലോറിക്ക് തീപിടിച്ചു, നാട്ടുകാരൻ രക്ഷകനായപ്പോൾ വൻ അപകടമൊഴിവായി
കോടഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച വൈക്കോൽ ലോറി സ്കൂള്‍ മൈതാനത്തേക്ക് സാഹസികമായി ഓടിച്ചു കയറ്റിയ യുവാവിന്റെ ഇടപെടലിൽ വൻ അപകടം ഒഴിവായി. വയനാട്ടിൽ നിന്ന് വൈക്കോൽ കയറ്റി വന്ന വാഹനത്തിന് ഉച്ചയ്ക്ക് 12. 45 ഓടെയാണ് കോടഞ്ചേരി ടൗണിൽ വെച്ച്  തീപിടിച്ചത്. വൈദ്യുതി ലൈനിൽ നിന്ന് തീപടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവറും സഹായിയും വാഹനത്തിൽ നിന്നിറങ്ങി വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശമം തുടങ്ങി. പിന്നാലെ നാട്ടുകാരും കോടഞ്ചേരി സ്റ്റേഷനില്‍ നിന്ന് പൊലീസുകാരുമെത്തി. ഇതിനിടെയാണ് സാധനം വാങ്ങാനെത്തിയ പ്രദേശവാസിയായ ഷാജി വൈക്കോൽ കത്തുന്നത് കണ്ടത്. ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന് മനസിലാക്കിയ ഷാജി തീ പടരുന്നത് വകവയ്ക്കാതെ ലോറിയില്‍ ചാടിക്കയറി. ലോറിയുമായി തൊട്ടടുത്ത സ്കൂള്‍ ഗ്രൗണ്ടിലേക്ക് നീങ്ങി. ലോറി വളച്ചും  തിരിച്ചും ഓടിച്ചതോടെ തീപടര്‍ന്ന വൈക്കോല്‍ കെട്ടുകളിലേറെയും താഴെ വീണു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. കോടഞ്ചേരിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഷാജിക്ക് നേരത്തെ ലോറി ഡ്രൈവറായി ജോലി ചെയ്ത അനുഭവമാണ് അപകട ഘട്ടത്തില്‍ സഹായകരമായത്.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു