മത്സ്യ ബന്ധനത്തിനിടയിൽ വീണ് തലക്ക് പരിക്കേറ്റ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി തീരദേശ പൊലീസ്

By Web TeamFirst Published Oct 6, 2021, 8:53 PM IST
Highlights

ബോട്ട് ജീവനക്കാർ അറിയിച്ചതനുസരിച്ച് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടയിൽ (Fishing) വീണ് തലക്ക് പരിക്കേറ്റ മത്സ്യത്തൊഴിലാളിക്ക് (Fisherman) രക്ഷകരായി തീരദേശ പൊലീസ് (Coastal Police). പുന്തല ഇല്ലത്തു പറമ്പിൽ ദേവരാജനാണ് നിയമ പാലകർ തുണയായത്. ഇന്ന് രാവിലെ തോട്ടപ്പള്ളി തുറമുഖത്തിന് പടിഞ്ഞാറ് 7 നോട്ടിക്കൽ മൈൽ ഭാഗത്തു വെച്ചാണ് ഇദ്ദേഹത്തിന് വീണ് പരിക്കേറ്റത്. 

Read More: ജീവിതം തേടിയവരുടെ ഉടയോര്‍, പത്തേമാരികളുടെ കപ്പിത്താന്മാര്‍; പൊന്നാനിയിലെ സ്രാങ്കുമാരുടെ വല്ലാത്ത കഥ

ബോട്ട് ജീവനക്കാർ അറിയിച്ചതനുസരിച്ച് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.  സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കമലൻ, സിപിഒമാരായ തോമസ് ടി എസ്, അജേഷ് കോസ്റ്റൽ വാർഡൻ സഞ്ജയ് ദേവ്, വൈശാഖ്, സുധി എന്നിവർ ചേർന്ന് നാട്ടുകാരനായ രാജേഷിന്റെ വള്ളത്തിലാണ് ദേവരാജനെ തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചത്.

Read More: നിരോധിത വലകളുപയോഗിച്ച് മീൻപിടുത്തം തുടരുന്നു, പട്ടിണിയിലാകുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

രാജേഷും മറ്റ് രണ്ട് തൊഴിലാളികളും പൊലീസിന് സഹായവുമായി ഒപ്പമുണ്ടായിരുന്നു. തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചതിന് ശേഷം  ഇവിടെ നിന്ന് പൊലീസ് ജീപ്പിൽ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. 
 

click me!