ഇരപിടിക്കുന്നതിനിടയിൽ മൂർഖൻ കടയ്ക്കുള്ളിൽ കുടുങ്ങി; ഒടുവിൽ വിഴുങ്ങിയ എലിയെ ഛർദിച്ചു

Published : Apr 20, 2025, 08:54 PM ISTUpdated : Apr 20, 2025, 08:57 PM IST
ഇരപിടിക്കുന്നതിനിടയിൽ മൂർഖൻ കടയ്ക്കുള്ളിൽ കുടുങ്ങി; ഒടുവിൽ വിഴുങ്ങിയ എലിയെ ഛർദിച്ചു

Synopsis

ഇരയെ വിഴുങ്ങിയ ശേഷം കടയിൽ നിന്ന് പുറത്തുകടക്കാനാവാതെ പാമ്പ് കുടുങ്ങിപ്പോവുകയായിരുന്നു.

എറണാകുളം: ഇരപിടിക്കുന്നതിനിടയിൽ കടയ്ക്കുള്ളിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ ഒടുവിൽ രക്ഷപ്പെടുത്തി വനം വകുപ്പ് അധികൃതർക്ക് കൈമാറി. ഞായറാഴ്ച രാവിലെ കോതമംഗലത്താണ് സംഭവം.

കോതമംഗലം ബസ് സ്റ്റാന്റിനു സമീപത്തെ കടയിൽ ഇന്ന് രാവിലെയാണ് പാമ്പിനെ കണ്ടത്. ഇര വിഴുങ്ങിയ പാമ്പ് പുറത്തു കടക്കാനാവാതെ കടയ്ക്കുള്ളിൽ പെട്ടു പോകുകയായിരുന്നു. വിഴുങ്ങിയ എലിയെ ഇതിനിടെ പാമ്പ് ഛർദ്ദിക്കുകയും ചെയ്തു. കടയുടമ കോതമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധനായ മുവാറ്റുപുഴ സ്വദേശി സേവി തോമസ് ഉച്ചയോടെ സ്ഥലത്തെത്തി. അദ്ദേഹം പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു.

Read also:  പത്തനംതിട്ടയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം; ഉള്ളില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു