ചീറ്റി കൊണ്ട് ഉറക്കം കെടുത്തി കിണറ്റിൽ വീണ പാമ്പ്; തോറ്റ് കൊടുക്കാൻ തയാറാവാതെ സ്നേക്ക് റെസ്ക്യൂവർ, ഒടുവിൽ...

Published : Mar 01, 2024, 09:51 PM IST
ചീറ്റി കൊണ്ട് ഉറക്കം കെടുത്തി കിണറ്റിൽ വീണ പാമ്പ്; തോറ്റ് കൊടുക്കാൻ തയാറാവാതെ സ്നേക്ക് റെസ്ക്യൂവർ, ഒടുവിൽ...

Synopsis

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഈ പാമ്പ് മുകളിലേക്ക് കയറിയപ്പോള്‍ പിടിക്കാനായി ഒരു ശ്രമം നടത്തി നോക്കിയെങ്കിലും വീണ്ടും താഴേക്ക് പതിക്കുകയായിരുന്നു.

കോഴിക്കോട്: കിണറില്‍ വീണ മൂര്‍ഖന്‍ പാമ്പ് വീട്ടുകാരുടെ ഉറക്കം കെടുത്തിയത് ദിവസങ്ങളോളം. കിഴക്കോത്ത് പന്നൂര്‍ സ്വദേശി ഒ പി മുഹമ്മദ് മുസ്ലിയാരുടെ വീട്ടുമുറ്റത്തെ കിണറിലാണ് മൂര്‍ഖന്‍ പാമ്പ് വീണത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. രാത്രിയോടെ വീടിന്റെ മുറ്റത്ത് കണ്ടെത്തിയ പാമ്പ് കിണറിന് സമീപത്തേക്ക് നീങ്ങുകയായിരുന്നു. വീട്ടുകാരുടെ ബഹളത്തിനിടെ പാമ്പ് കിണറ്റില്‍ വീഴുകയും ചെയ്തു.
വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌നേക്ക് റെസ്‌ക്യൂവര്‍ അബ്ദുല്‍ കരീം സംഭവ സ്ഥലത്തെത്തി. പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മടങ്ങുകയായിരുന്നു.

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഈ പാമ്പ് മുകളിലേക്ക് കയറിയപ്പോള്‍ പിടിക്കാനായി ഒരു ശ്രമം നടത്തി നോക്കിയെങ്കിലും വീണ്ടും താഴേക്ക് പതിക്കുകയായിരുന്നു. അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന വീട്ടുടമസ്ഥന്‍ കയറും അതിനൊപ്പം വലയും കെട്ടി പാമ്പ് നിലയുറപ്പിച്ച ഭാഗത്തേക്ക് ഇറക്കി നോക്കി. അത് ഫലം കണ്ടു. വലയില്‍ കുടങ്ങിപ്പോയ പാമ്പിനെ അബ്ദുല്‍ കരീം എത്തി പുറത്തെത്തിക്കുകയായിരുന്നു. വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. പുറത്തെത്തിച്ച് വലയുടെ കണ്ണികള്‍ അറുത്താണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലെത്തിച്ച മൂര്‍ഖനെ പിന്നീട് വനത്തിനുള്ളില്‍ തുറന്നുവിട്ടു.

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം