തേങ്ങയിടുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണു, മലപ്പുറത്ത് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Jan 25, 2026, 02:18 PM IST
coconut tree climber died

Synopsis

തെങ്ങില്‍ കയറി മുകള്‍ഭാഗത്ത് എത്തിയപ്പോഴാണ് അപകം. തെങ്ങിനൊപ്പം താഴേക്ക് വീണ ഗിരീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം: തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ (55) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ വീടിന്റെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തെങ്ങില്‍ കയറി മുകള്‍ഭാഗത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തെങ്ങ് വേരോടെ കടപുഴകി വീണത്.

തെങ്ങിനൊപ്പം താഴേക്ക് വീണ ഗിരീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി ഈ മേഖലയില്‍ ജോലി ചെയ്തുവരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. മാതാവ്: സരോജിനി. ഭാര്യ : മിനി (ആധാരമെഴുത്ത് ഓഫീസ്, ഫറോക്ക്). മക്കള്‍ : അയന, അക്ഷയ്. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, കൃഷ്ണ കുമാര്‍. കോഴിക്കോട് മെഡിക്ക ല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2 ലക്ഷത്തിലേറെ പിൻവാതിൽ നിയമനങ്ങൾ; ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല, 'പിണറായി സർക്കാർ ജനവഞ്ചന നടത്തുന്നു'
അഭിമാന നിമിഷം! ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിലേക്ക് കൊച്ചിയിൽ നിന്നൊരു പെൺകുട്ടി; കര്‍ത്തവ്യപഥത്തിൽ നൃത്തം അവതരിപ്പിക്കാൻ അഭിരാമി