മീൻപിടിക്കാൻ പോയി മടങ്ങി വരുമ്പോൾ തെങ്ങ് കടപുഴകി ശരീരത്തിലേത്ത് വീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Published : May 30, 2025, 04:39 PM IST
മീൻപിടിക്കാൻ പോയി മടങ്ങി വരുമ്പോൾ തെങ്ങ് കടപുഴകി ശരീരത്തിലേത്ത് വീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Synopsis

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയിലും കാറ്റിലുമാണ് അപകടം സംഭവിച്ചത്. 

തിരുവനന്തപുരം: മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് പോയ തൊഴിലാളിയുടെ ദേഹത്തേക്ക് തെങ്ങ് വീണ് മരിച്ചു. തലസ്ഥാനത്തുണ്ടായ കാറ്റിലും മഴയിലും വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ബിബിന്‍റെ (28) ദേഹത്തേക്കാണ് തെങ്ങ് വീണത്. മത്സ്യബന്ധനം കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് പോകവെ വലിയ കടപ്പുറത്തിന് സമീപത്തുവെച്ചാണ് അപകടം. 

മഴയോടൊപ്പമുണ്ടായ കാറ്റിൽ തെങ്ങ് കടപ്പുഴകി വീഴുകയായിരുന്നു. ഉടൻ തന്നെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിൽ നില ഗുരുതരമായതിനാൽ നഗരത്തിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അടിയന്തര  ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വാരിയെല്ലുകൾക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ബിബിൻ വെന്‍റിലേറ്ററിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ - ജീന. മകൻ നാലു വയസുള്ള റയോൺ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു