ബസുമായി കൂട്ടിയിടിച്ച് ബൈക്ക് തകർന്നു, കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മലപ്പുറത്ത് കണ്ണീർ

Published : Aug 26, 2022, 06:23 PM ISTUpdated : Aug 26, 2022, 08:58 PM IST
ബസുമായി കൂട്ടിയിടിച്ച് ബൈക്ക് തകർന്നു, കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മലപ്പുറത്ത് കണ്ണീർ

Synopsis

ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് സ്വദേശി അമീന്‍ (20), കിഴാറ്റൂര്‍ സ്വദേശി ഇഹ്സാന്‍ (17) എന്നിവരാണ് മരിച്ചത്

മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മൂടിക്കോടിലായിരുന്നു അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് സ്വദേശി അമീന്‍ (20), കിഴാറ്റൂര്‍ സ്വദേശി ഇഹ്സാന്‍ (17) എന്നിവരാണ് മരിച്ചത്.

പാണ്ടിക്കാട് അന്‍സാര്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ മുൻവശം പൂർണമായും തകർന്നു.

നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാൻ ഇടിച്ച് 24കാരന് ദാരുണാന്ത്യം

അതേസമയം ദില്ലിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നി നീങ്ങി പിക്കപ്പ് വാൻ ഇടിച്ച് 24 കാരൻ മരിച്ചെന്നതാണ്. ദില്ലിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ കുക്കായ രാ​ഹുൽ ആണ് മരിച്ചത്. ബിഹാരിപൂർ സ്വദേശിയാണ് രാഹുൽ. നോർത്ത് ദില്ലിയിലെ വസീറാബാദിൽ വച്ചാണ് ഇയാൾക്ക് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി 11.29നാണ് അപകടത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തെരുവ് നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രാഹുലിന്റെ ബൈക്ക് തെന്നി നീങ്ങുകയും വാൻ ഇടിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. തലയ്ക്ക് ​ഗുരുതര പരിക്കേറ്റ ഇയാൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നുവെന്ന് നോർത്ത് ദില്ലി ഡെപ്യൂട്ടി കമ്മീഷണർ സാ​ഗർ സിം​ഗ് കൽസി പറഞ്ഞു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് വാൻ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റാണ് മരണമെന്നും സംഭവ സ്ഥലത്തുനിന്ന് ഹെൽമെറ്റ് കിട്ടിയില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ദില്ലിയിലെ ലീല ഹോട്ടലിൽ ഹെൽപ്പർ കം കുക്ക് ആയാണ് അവിവാഹിതനായ രാഹുൽ ജോലി ചെയ്യുന്നത്. ദീൻ ദയാൽ ഉപാധ്യായ ഹോസ്പിറ്റലിലെ ക്യാന്റീനിലാണ് രാഹുലിന്റെ പിതാവ് ജോലി ചെയ്യുന്നത്.

പെൻഷൻ 20000, ഡീസൽ സൗജന്യം 75000, ബസ് യാത്ര ഫ്രീ; ആനുകുല്യങ്ങൾ അനവധിയില്ലേ? കണക്ക് നിരത്തി കേരള മുൻ എംഎൽഎ

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ