പെരിയാറിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Published : Oct 29, 2022, 02:02 PM IST
പെരിയാറിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Synopsis

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരക്കെത്തിക്കുമ്പോഴേക്കും അഭിജിത്ത് മരിച്ചിരുന്നു

ഇടുക്കി: കുളിക്കാൻ പുഴയിലിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. റാന്നി അത്തിക്കതയം സ്വദേശി അഭിജിത്താണ് മരിച്ചത്. 20 വയസായിരുന്നു. മുരിക്കാശേരി രാജമുടി മാർ സ്ലീവാ കോളേജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർത്ഥിയായിരുന്നു അഭിജിത്ത്. പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്. ചെറുതോണിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കരക്കെത്തിക്കുമ്പോഴേക്കും അഭിജിത്ത് മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

അതേസമയം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവർ മണിക്കൂറുകൾക്കിടയിൽ ജീവനൊടുക്കിയത് നാടിനെ സങ്കടത്തിലാഴ്ത്തി. ഇന്നലെ വൈകീട്ട് വീടിന്റെ പുറകുവശത്താണ് രമണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതൽ കാണാതായി. ഇന്ന് രാവിലെ അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം