മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് തടയിടാന്‍ കർണാടക; ജിപിഎസ് ഉപയോഗിച്ച് നിരീക്ഷിക്കും

By Web TeamFirst Published Oct 29, 2022, 1:45 PM IST
Highlights

ബയോമെട്രിക് സംവിധാനം നിലവിൽ വരുമ്പോൾ തന്നെ ജിപിഎസ് സേവനങ്ങൾ ഉപയോഗിച്ച് ഡോക്ടര്‍മാരെ നിരീക്ഷിക്കാനും പദ്ധതിയിടുന്നുണ്ടെന്നും സുധാകർ പറഞ്ഞു.

ബെംഗലൂരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണമായും നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർ ജോലി സമയത്ത് സ്വകാര്യ പ്രാക്ടീസിൽ ഏർപ്പെട്ടതായി സര്‍ക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ കെ സുധാകര്‍, ഇതിന് തടയിടാന്‍ സംസ്ഥാനം ആലോചിക്കുന്നതായും പറഞ്ഞു.

ബയോമെട്രിക് സംവിധാനം നിലവിൽ വരുമ്പോൾ തന്നെ ജിപിഎസ് സേവനങ്ങൾ ഉപയോഗിച്ച് ഡോക്ടര്‍മാരെ നിരീക്ഷിക്കാനും പദ്ധതിയിടുന്നുണ്ടെന്നും സുധാകർ പറഞ്ഞു. ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മൈസൂരു ഡിവിഷണൽ തല അവലോകന യോഗത്തിന് ശേഷം മൈസൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകർ. ആരോഗ്യ-കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവ. മെഡിക്കൽ കോളേജുകളിലെ ഡീൻമാർ എല്ലാ വെള്ളിയാഴ്ചകളിലും വിവിധ വകുപ്പു മേധാവികളുടെ അവലോകന യോഗങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് സുധാകർ പറഞ്ഞു. 2009 ഒക്‌ടോബർ 1 മുതൽ കേരളത്തിലെ മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ചുള്ള എല്ലാ ഡോക്ടർമാരുടെയും സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇപ്പോഴും പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല. 

 

നായ ബൈക്കിന് കുറുകെ ചാടി; അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ യുവാവ് കാറിടിച്ച് മരിച്ചു 

മലപ്പുറം: മലപ്പുറം എടപ്പാളിൽ തെരുവുനായ  കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കിൽ നിന്ന് തെറിച്ച് വീണ യുവാവ് കാറിടിച്ച് മരിച്ചു. എടപ്പാൾ കോലൊളമ്പ് വല്യാട്‌ സ്വദേശി 31 വയസുകാരൻ വിപിൻ‌ ദാസാണ് മരിച്ചത്. എടപ്പാൾ തുയ്യത്ത് വച്ച് ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവിനെ പൊന്നാനി ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്ന കാർ ഇടിച്ചു. ഇതേ തുടര്‍ന്ന് രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന വിപിൻ ദാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ടയർ കടയിൽ ജോലി ചെയ്യുന്ന യുവാവ് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.

click me!