സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണു, എതിരെ വന്ന ലോറിയുടെ അടിയിൽപ്പെട്ട് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Published : Jul 07, 2026, 09:13 AM IST
college student

Synopsis

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമൂഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. വരിക്കോലി മുത്തൂറ്റ് എൻജിനിയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു രാഹുൽ.

കോലഞ്ചേരി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമൂഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. തൊടുപുഴ മടക്കത്താനം വാഴക്കുളം ശിവ നിവാസിൽ എസ് രാഹുൽ (20) ആണ് മരിച്ചത്. വരിക്കോലി മുത്തൂറ്റ് എൻജിനിയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു രാഹുൽ.

സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ വാഴക്കുളം കുതനപ്പിള്ളി വീട്ടിൽ ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. കോളേജിലേക്ക് പോകുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കവെ കാറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. രാഹുൽ എതിർദിശയിൽ വന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു.

ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയൻ ജോസഫ് ചികിത്സയിലാണ്. രാഹുലിന്റെ സംസ്കാരം നടത്തി. പിതാവ് സുനീപ് (കെഎസ്ആർടിസി ജീവനക്കാരൻ), മാതാവ് സിനി, സഹോദരി ക്ഷേത്ര (പ്ലസ് വൺ വിദ്യാർഥിനി).

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോതമംഗലത്ത് കാട്ടാനയുടെ മുന്നിൽപ്പെട്ട് കെഎസ്ഇബി ജീവനക്കാരൻ, സ്കൂട്ടർ ചവിട്ടിത്തെറിപ്പിച്ചു, രക്ഷകരായി വാച്ചർമാർ; ആക്രമിച്ചത് മുറിവാലൻ കൊമ്പൻ
മോഷ്ടിക്കാന്‍ കയറിയത് ജഡ്ജിയുടെ വീട്ടില്‍; അരിച്ചുപെറുക്കി പൊലീസ്, കുടുങ്ങിയത് കുപ്രസിദ്ധ മോഷ്ടാവ്