കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Apr 06, 2024, 11:23 AM ISTUpdated : Apr 06, 2024, 12:21 PM IST
കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. 

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി വസുദേവ് റെജിയാണ് മരിച്ചത്. താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ്  മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജിൽ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സുഹൃത്ത് ഇന്നലെ ഫ്ലാറ്റിലെത്തിയിരുന്നില്ല. ഇന്ന് രാവിലെ ഫ്ലാറ്റിൽ മടങ്ങിയെത്തിയപ്പോഴാണ് വസുദേവിനെ തൂങ്ങിയ നിലയിൽ  കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി. എറണാകുളം കോതമംഗലം സ്വദേശിയാണ് വസുദേവ് റെജി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം