
കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകനെ എൻ ഐ ടി ട്രിച്ചിയിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗംലം സ്വദേശിയായ 37 വയസുള്ള ബാബു തോമസാണ് മരിച്ചത്. എൻ ഐ ടി ട്രിച്ചിയിൽ ഉപരിപഠനം നടത്തുകയായിരുന്ന ബാബു തോമസിനെ ക്യാമ്പസിലെ സ്വിമ്മിഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.
അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതി ആത്മഹത്യ ശ്രമം നടത്തി എന്നതാണ്. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തിൽ തന്നെയുള്ള കൊടുങ്ങയിൽ പാറമട മൂലം ജീവിക്കാനാകുന്നില്ല എന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കൈക്കുഞ്ഞുമായെത്തിയ യുവതി കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസ് മുൻപിൽ എത്തിയത്. ശേഷം ഇവർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ 3 വയസുള്ള പെൺകുഞ്ഞുമായെത്തി ആണ് ആത്മഹത്യ ശ്രമം നടത്തിയത്. കൊടുങ്ങയിൽ പ്രവർത്തിക്കുന്ന പാറമട മൂലം ജീവിക്കാനാകുന്നില്ലന്നാണ് യുവതി പറയുന്നത്. കൈവശമുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ തന്‍റെയും കുഞ്ഞിന്‍റെയും ദേഹത്ത് ഒഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് മണ്ണണ്ണ ഒഴിച്ച ശേഷം ഇവർ തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. കൂടി നിന്നവർ സമയോചിതമായി ഇടപെട്ടതിനാൽ അപകടം ഒഴിവായി.