നഗരൂർ വെള്ളല്ലൂരിൽ 13 വയസുകാരനെ മുത്തച്ഛൻ തേക്ക് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി

Published : Apr 15, 2025, 05:04 PM ISTUpdated : Apr 15, 2025, 05:10 PM IST
നഗരൂർ വെള്ളല്ലൂരിൽ 13 വയസുകാരനെ മുത്തച്ഛൻ തേക്ക് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി

Synopsis

പല ദിവസങ്ങളിലും ഈ കുട്ടിക്കും, സഹോദരനും ആഹാരം പോലും കൊടുക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു. മാരകമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിരുവനന്തപുരം: നഗരൂർ വെള്ളല്ലൂരിൽ 13 വയസുകാരനെ മുത്തച്ഛൻ തേക്ക് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. വീട്ടിൽ മറ്റൊരാളുമായി മദ്യപിച്ചു കൊണ്ടിരുന്ന ബാബു മദ്യ ലഹരിയിൽ വീട്ടിലുണ്ടായിരുന്ന മകളുടെ മകൻ ആദിത്യനെ തേക്ക് മരത്തിൽ കെട്ടിയിട്ട് തടികൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. പല ദിവസങ്ങളിലും ഈ കുട്ടിക്കും, സഹോദരനും ആഹാരം പോലും കൊടുക്കാറില്ലെന്ന് അയൽവാസികൾ പറയുന്നു. മാരകമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.

വാഹന നമ്പറും പേരുമെല്ലാം നിങ്ങളുടേത് തന്നെ, പക്ഷേ വാട്സ്ആപ്പിലെ ഈ സന്ദേശത്തിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി