സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി

Published : Sep 30, 2026, 07:56 PM IST
ATTACK

Synopsis

ആലപ്പുഴ സ്വദേശി രഹ്നയുടെ പരാതിയിൽ ഭർത്താവ് നിധിനും കുടുംബാംഗങ്ങൾക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി. ആലപ്പുഴ സ്വദേശി രഹ്നയുടെ പരാതിയിൽ ഭർത്താവ് നിധിനും കുടുംബാംഗങ്ങൾക്കുമെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. വഴക്കിനിടെ രഹ്നയെ ഭർത്താവ് നിലത്തിട്ട് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങളടക്കം തെളിവുകൾ പൊലീസിന് കൈമാറി.

അതേസമയം ഏറെ വൈകീ കേസെടുത്ത പൊലീസ് നിധിനെയും കുടുംബാംഗങ്ങളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.സമാനതകളില്ലാത്ത ശാരീരിക മാനസിക പീഡനമാണ് യുവതി നേരീട്ടത്. വിവാഹം കഴിഞ്ഞ് ആറുവർഷമായി സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം ഏൽക്കേണ്ടിവന്നു. കഴിഞ്ഞ 22 ന് കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് എത്തിയ യുവതിയുടെ പിതാവിനെയും ഭർത്താവ് നിധിൻ മർദിച്ചു. യുവതിയെ വീട്ടിൽ വെച്ച് മർദിച്ച് വലിച്ചു.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയവെ പരാതി അറിയിച്ചിട്ടും പൊലീസ് കേസ് എടുക്കാൻ താമസിപ്പിച്ചു. പൊലീസും പഞ്ചായത്തു അംഗവും ഇടപെട്ടിട്ടും കുട്ടിയുടെ വസ്ത്രങ്ങളും സാധനങ്ങളും എടുക്കാൻ ഭർതൃവീട്ടുകാർ അനുവദിച്ചില്ലെന്നും യുവതി പറഞ്ഞു. പിന്നീട് ജില്ലാ പൊലീസ് മേധാവിയെ യുവതി നേരിട്ട് കണ്ടതിനെ തുടർന്നാണ് എഫ്ഐആർ രജിസ്ട്രർ ചെയ്തത്. എന്നാൽ സ്ത്രീധന പീഡനക്കേസുകളിൽ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ള എന്നാണ് തൃക്കുന്നപ്പുഴ പോലീസിന്റെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ മായയുടെ മൈക്ക് ബിനു പുളിക്കകണ്ടം തട്ടിമാറ്റി
ഉപ്പളയിൽ വീടിൻ്റെ സിറ്റൗട്ടിൽനിന്ന കുട്ടിയ്ക്ക് നേരേ കുരച്ചെത്തി തെരുവുനായ്ക്കൾ; ഭയന്ന് നിലവിളിച്ച് നാലുവയസ്സുകാരൻ; സിസിടിവി ദൃശ്യങ്ങൾ